തണുപ്പ് കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വെബ് ഡെസ്ക്

കഠിനമായ വേനൽ ചർമ്മത്തെ ബാധിക്കുന്നതു പോലെ, തണുപ്പ് കാലത്ത് ചർമ്മം അധികമായി വരണ്ട് പോകുന്നതാണ് പലരും നേരിടുന്ന പ്രശ്നം. ഇതിനെ മറികടക്കാൻ ദിനംപ്രതിയുള്ള ചർമ്മ സംരക്ഷണത്തിൽ കാലാവസ്ഥയനുസരിച്ച് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്

തണുപ്പ് കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം;

ജലാംശം ചർമ്മത്തിൽ നിലനിർത്തുക

മോയ്ചറൈസ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്നത് തടയാന്‍ സാധിക്കും. ഗുണമേന്മയുള്ള മോയ്ചറൈസർ കുളി കഴിഞ്ഞ് ഉടന്‍ ശരീരത്തിലും മുഖത്തുമിടാന്‍ ശ്രദ്ധിക്കുക

വെളിച്ചെണ്ണ, മിനറല്‍ ഓയില്‍, അര്‍ഗന്‍ ഓയില്‍, വിറ്റാമിന്‍ ഇ, സീഡ് ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും

എസ്പിഎഫ് അടങ്ങിയിരിക്കുന്ന സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

എസ്പിഎഫ് അടങ്ങിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ സഹായകമാണ്. എസ്പി കുറഞ്ഞത് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം

ചര്‍മ്മത്തിന്റെ മിനുസം നിലനിര്‍ത്തുക

കൃത്യമായ ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ പിന്തുടരുന്നതും അതുപോലെ പരിസ്ഥിതിയിലെ മാറ്റത്തിന് അനുയോജ്യമായതും തിരഞ്ഞെടുക്കേണ്ടതും വളരെ പ്രധാനമാണ്. പ്രകൃതിദത്തമായ എണ്ണകള്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ മിനുസം നിലനിര്‍ത്താൻ സഹായിക്കും