മുഖത്തെ എണ്ണമയമാണോ പ്രശ്‌നം? ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കൂ

വെബ് ഡെസ്ക്

മുഖത്തെ എണ്ണമയം വലിയ ചർമപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എണ്ണമയം അധികമാകുന്നത് മുഖക്കുരുവിനും ബാക്ക് ഹെഡ്സിനും കാരണമാകാറുണ്ട്

എണ്ണമയം മുഖത്ത് അഴുക്ക് പറ്റിപിടിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് ചര്‍മം മോശമാകുന്നതിനും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമായെന്ന് വരാം

എന്താണ് പരിഹാരം?

എണ്ണമയം അകറ്റാൻ സഹായിക്കുന്ന ഫേസ് വാഷുകൾ കൊണ്ട് മുഖം കഴുകാം. മുഖം കൂടുതൽ വരണ്ടതാക്കുന്ന ഫേസ്‌വാഷുകള്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം

മദ്യപാനം കുറയ്ക്കുക

അമിതമായ മദ്യപാനം ശരീരത്തിലെ ഓയിൽ ഗ്ലാന്റുകളെ ബാധിക്കും. ഇത് മുഖത്ത് അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നതിനും സുഷിരങ്ങൾ വലുതാകുന്നതിനും കാരണമാകും

സാലിസിലിക് ആസിഡ്

സാലിസിലിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കുന്നത് മൃതകോശങ്ങളും അമിതമായ എണ്ണയും മറ്റ് അഴുക്കുകളും നീക്കം ചെയ്യാന്‍ സഹായിക്കും

ഗ്രീൻ ടീ

ഗ്രീൻ ടീയിലെ ആന്റി ഓക്‌സിഡന്റ് പോളിഫെനോൾസ് എണ്ണമയമുള്ള ചർമം ഉൾപ്പെടെ വിവിധ ചർമപ്രശ്നങ്ങൾ പരിഹരിക്കും

3% ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ഉപയോഗിച്ച മോയിസ്ചറൈസറുകൾ, ടോണറുകൾ അല്ലെങ്കിൽ ഫേസ് വാഷുകൾ എന്നിവ ഉപയോഗിക്കുന്നത് എണ്ണമയം കുറയ്ക്കും

ഭക്ഷണത്തിലും ചില ക്രമീകരണങ്ങൾ കൊണ്ടുവരണം. എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടിയതുമായ ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ഇത് ചർമത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യും