അറിയാം സവാളയുടെ സൗന്ദര്യ സംരക്ഷണ ഗുണങ്ങൾ

വെബ് ഡെസ്ക്

ഭക്ഷ്യ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് സവാള. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനായും സവാള ഉപയോഗിക്കാം

മുടി വളരാന്‍

സവാള നീര് മുടി വളരുന്നതിനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. കുളിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് തലയില്‍ തേച്ച് പിടിപ്പിക്കുക, ശേഷം ഷാംപൂ ഇട്ട് കഴുകിക്കളയണം

തലയോട്ടിയുടെ ആരോഗ്യം

ഉള്ളിക്ക് ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് താരനെ പ്രതിരോധിക്കാന്‍ സഹായിക്കും. മാത്രമല്ല തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും

മുടി തിളങ്ങാന്‍

ഉള്ളി നീര്, കറ്റാര്‍ വാഴ എന്നിവ വെളിച്ചെണ്ണയില്‍ കലര്‍ത്തിയ ഹെയര്‍ മാസ്‌കുണ്ടാക്കി മുടിയിലും തലയോട്ടിയിൽ പുരട്ടുക. 30 മിനിറ്റ് തലയില്‍ പുരട്ടി വച്ചതിന് ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ തിളക്കം കൂട്ടുന്നതിന് സഹായിക്കും

മുഖക്കുരുവിനെ തടയാം

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ സവാളയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവുള്ള സ്ഥലത്ത് നീര് പുരട്ടി കുറച്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം

കറുത്ത പാടുകൾ നീക്കാം

ഉള്ളിനീര് മുഖത്തെ കറുത്ത പാടുകളെ കുറയ്ക്കുന്നതിന് സഹായിക്കും. ഉള്ളിനീരും തേനും പാടുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് മികച്ച ഫലം നൽകും

നഖ സംരക്ഷണം

സവാളയിലെ സള്‍ഫര്‍ നഖത്തിനും ഗുണം ചെയ്യും.നീര് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി നഖങ്ങള്‍ അതില്‍ മുക്കിവയ്ക്കുക. ഇത് നഖങ്ങളെ ബലപ്പെടുത്തും

ആന്റിഓക്‌സിഡന്റ് സാന്നിധ്യം

ഉള്ളിയിലെ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കും

ചുണ്ടിന് നിറം നല്‍കാം

ഉള്ളനീര് ചുണ്ടില്‍ പുരട്ടുന്നത് സ്വഭാവിക നിറം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും