മുഖക്കുരുവും കറുത്ത പാടുകളുമകറ്റാം; വീട്ടിൽ പരീക്ഷിക്കാം ഓറഞ്ച് ഫേസ് പാക്ക്

വെബ് ഡെസ്ക്

ഓറഞ്ച് പോലുള്ള 'സിട്രസ് ഫല'ങ്ങളില്‍ വിറ്റാമിനുകള്‍ക്കും മിനറലുകള്‍ക്കും ഒപ്പം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തെ ഈര്‍പ്പവും തിളക്കവും മിനുസ്സവുമുള്ളതാക്കി മാറ്റുന്നു.

ഓറഞ്ച്, പപ്പായ ഫേസ് പാക്ക്

ഒരു ഓറഞ്ചിന്റെ ജൂസും പപ്പായയുടെ കാല്‍ ഭാഗവും ഒരുമിച്ച് ചേര്‍ത്ത് അരച്ചെടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് ശേഷം കഴുകി കളയാവുന്നതാണ്. രണ്ട് ദിവസം കൂടുമ്പോള്‍ നിങ്ങള്‍ക്കിത് ഉപയോഗിക്കാം.

ഓറഞ്ച് പപ്പായ ഫേസ് പാക്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ നിങ്ങളുടെ ചര്‍മത്തിൽ ആഗിരണം ചെയ്യപ്പെടുകയും മുഖത്തെ പാടുകളും കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റുന്നതിനും സഹായിക്കുന്നു

ഓറഞ്ച്, പഴം ഫേസ്പാക്ക്

ഓറഞ്ച് നീരും പഴവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് മുഖത്ത് 15-20 മിനിറ്റ് പുരട്ടിയതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുകയോ തുടച്ച് കളയുകയോ ചെയ്യാം

രണ്ട് ദിവസം ഇടവിട്ട് നിങ്ങള്‍ക്കിത് ഉപയോഗിക്കാവുന്നതാണ്. ഈ ഫേസ്പാക്ക് ചര്‍മത്തിലെ നീര് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു

ആര്യവേപ്പില, ഓറഞ്ച് ഫേസ് പാക്ക്

2 ടേബിള്‍സ്പൂണ്‍ ആര്യവേപ്പില പേസ്റ്റും (ഇല അരച്ചത്), 2 ടേബിള്‍സ്പൂണ്‍ ഓറഞ്ച് ജൂസും ഒരു ടേബിള്‍സ്പൂണ്‍ സോയാ മില്‍ക്കും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി മുഖത്തും കഴുത്തിലും പുരട്ടുക

15-20 മിനിറ്റ് പുരട്ടിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ 3 മുതൽ 4 തവണ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്

ഈ ഫേസ് പാക്ക് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കുകയും സെബം ഉത്പാദനം കുറച്ച് മുഖക്കുരു വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു