മുഖത്തെ എണ്ണമയം മാറ്റം, വീട്ടില്‍ ചെയ്യാം ഫേസ് പാക്കുകള്‍

വെബ് ഡെസ്ക്

എണ്ണമയമുള്ള മുഖ ചര്‍മ്മം. നിരവധി പേരുകള്‍ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിത്.

മുഖത്തെ എണ്ണമയം ഇല്ലാതായാല്‍ മുഖക്കുരുവും പാടുകളും നീങ്ങി മുഖത്തിന് കൂടതല്‍ തിളക്കം ലഭിക്കും.

മുള്‍ട്ടാണി മിട്ടി - നാരങ്ങാനീര് - റോസ് വാട്ടര്‍

അര സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ ഏതാനും തുള്ളി നാരങ്ങാനീരും റോസ് വാട്ടറും ഒഴിച്ചു പേസ്റ്റ് രൂപത്തില്‍ മുഖത്തു പുരട്ടാം.

മിശ്രിതം ഉണങ്ങുമ്പോള്‍ റോസ് വാട്ടര്‍ ഉപയോഗിച്ചു മുഖം നനയ്ക്കുക. മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം

പുതിനയില - തേന്‍

പേസ്റ്റ് രൂപത്തിലാക്കിയ പുതിനയിലയ്ക്ക് ഒപ്പം അര ടീസ്പൂണ്‍ തേനും കൂട്ടി മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം

വെള്ളരി- തൈര്

ചുരണ്ടിയെടുത്ത വെള്ളരിയില്‍ തൈരു ചേര്‍ത്തു യോജിപ്പിച്ച് തണുപ്പിച്ച് മുഖത്തു പുരട്ടാം.

നന്നായി പഴുത്ത പപ്പായ ഉടച്ചതില്‍ അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകാം

റോസപ്പൂവിന്റെ ഇതളുകള്‍ അരച്ചതില്‍ ഒരു ടീസ്പൂണ്‍ തൈര് ഒരു നുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടുക.