മേക്കപ്പ് റിമൂവ് ചെയ്താലും വേണം സ്കിൻ കെയർ

വെബ് ഡെസ്ക്

മേക്കപ്പ് ചെയ്യാൻ ഇഷ്ടമുള്ളവരാണ് പലരും. മേക്കപ്പിന് വേണ്ടി ഒരുപാട് സമയം നാം ചെലവഴിക്കാറുമുണ്ട്

എന്നാൽ മേക്കപ്പ് പോലെ തന്നെ പ്രധാനമാണ് മേക്കപ്പിന് ശേഷമുള്ള ചർമ പരിപാലനം

മേക്കപ്പിന് ശേഷം ചെയ്യേണ്ട ചർമ പരിപാലനം എങ്ങനെയെന്ന് നോക്കാം

മേക്കപ്പ് പൂർണമായി തുടച്ചു നീക്കുക

ഒരു കോട്ടണ്‍ വൈപ്പിൽ മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മേക്കപ്പ് പൂർണമായി തുടച്ചു നീക്കുക

മുഖം കഴുകുക

മേക്കപ്പ് പൂർണമായും കളയുന്നതിന് വേണ്ടി ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകാം

എക്സ്ഫോളിയേറ്റ് ചെയ്യുക

മുഖം എക്സഫോളിയേറ്റ് (മൃതകോശങ്ങൾ നീക്കുക ) ചെയ്യുക. ചർമത്തിന് അനുയോജ്യമായ ഫേസ് സ്ക്രബ് ഉപയോഗിച്ച് വേണം എക്സ്ഫോളിയേറ്റ് ചെയ്യാൻ

സെറം ഉപയോഗിക്കുക

എക്സ്ഫോളിയേറ്റ് ചെയ്തതിന് ശേഷം സെറം ഉപയോഗിക്കാൻ ശ്രമിക്കുക. സെറത്തിൽ ഹൈലൂറോണിക് അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ജലാംശം നൽകുന്നു

മോയ്ചറൈസർ ഉപയോഗിക്കുക

ചർമത്തിന് അനുയോജ്യമായ മോയ്ചറൈസർ ഉപയോഗിക്കുക