ശൈത്യകാലത്തെ ചർമ്മ സംരക്ഷണം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

മാറിവരുന്ന കാലങ്ങളിൽ ചർമ്മത്തെ സംരക്ഷിക്കുക എന്നത് സുപ്രധാനമാണ്. ചർമ്മത്തിന്റെ ജലാംശം നിലനിർത്തുക എന്നതാണ് അതിന്റെ ആദ്യ പടി.

വരാനിരിക്കുന്നത് ശൈത്യകാലമാണ്. ശൈത്യകാലം പലപ്പോഴും ചർമ്മത്തിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുന്നു. ഇത് ചർമ്മം വരണ്ടതായി മാറാൻ കാരണമാകുന്നു.

ഈ ശൈത്യകാലത്ത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തി ആരോഗ്യകരമായി സൂക്ഷിക്കാനുള്ള ചില വഴികൾ ഇതാ

ആവശ്യത്തിന് വെള്ളം കുടിക്കുക

കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുക. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യുസുകൾ കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക.

സൺസ്‌ക്രീൻ ഉപയോഗിക്കുക

ശീതകാലത്ത് സൂര്യന്റെ കിരണങ്ങൾ അത്ര ശക്തമായി പതിക്കില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ അത് തെറ്റാണ്. സൂര്യനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടതിനാൽ പുറത്തിറങ്ങുന്നതിന് മുൻപായി സൺസ്ക്രീൻ പുരട്ടുക.

ചൂടുവെള്ളത്തിൽ നീണ്ട നേരം കുളിക്കുന്നത് ഒഴിവാക്കുക

ദീർഘ നേരം ചൂടുവെള്ളത്തിൽ കുളിച്ചാൽ അത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കും. അതിനാൽ കുറഞ്ഞ സമയം മാത്രം ചൂട് വെള്ളം ഉപയോഗിക്കുക.

ഒമേഗ 3 , വിറ്റാമിൻ എ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ശരീരത്തിലെ പോഷകങ്ങൾ വർധിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എ യും അടങ്ങിയ ഭക്ഷണം കഴിക്കുക. മാറുന്ന സീസണുകൾ അനുസരിച്ച് ഭക്ഷണക്രമം മാറ്റേണ്ടതാണ്.

ചർമ്മത്തെ മോറിസ്ചുറൈസ് ചെയ്യുക

ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ ചൂടുള്ള വെള്ളത്തിലെ കുളിക്ക് ശേഷം കട്ടിയുള്ള ലോഷനോ ബോഡി ഓയിലോ ദേഹമാസകലം പുരട്ടുക.