മൺസൂണിൽ എണ്ണമയമുള്ള ചർമം തടയാം; ടിപ്സ് ഇതാ

വെബ് ഡെസ്ക്

മഴക്കാല അന്തരീക്ഷത്തിലെ ഈർപ്പം സെബം പ്രൊഡക്ഷൻ വർധിപ്പിക്കുകയും എണ്ണമയമുള്ള ചർമ്മത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അതിനാൽ മഴക്കാലത്ത് ചർമത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൊലിപൊട്ടുന്നതും മുഖക്കുരു ഉണ്ടാകുന്നതും തടയാൻ ശ്രദ്ധിക്കണം.

മഴക്കാലത്ത് എണ്ണമയമുള്ള ചർമം തടയാനുള്ള ചില ടിപ്പുകൾ ഇതാ

മുഖം ഇടയ്ക്കിടെ കഴുകാം : ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണ എങ്കിലും മുഖം കഴുകേണ്ടതുണ്ട്. ഷാംപൂ ഉപയോഗിച്ചും മറ്റും വൃത്തിയായി ആഴത്തിൽ കഴുകാം. മുഖത്തെ അഴുക്കും എണ്ണയും ഇതുവഴി കഴുകി കളയാം.

ജെൽ രൂപത്തിലുള്ള സൺസ്‌ക്രീനുകൾ ഉപയോഗിക്കാം: ചർമ്മത്തിൽ കുരുവും പൊട്ടലുകളും ഒഴിവാക്കാൻ ജെൽ രൂപത്തിലുള്ള സൺസ്‌ക്രീനുകൾ ഉപയോഗിക്കാം. ചർമ്മത്തെ കൂടുതൽ ഓയിലി ആകുന്ന സൺസ്‌ക്രീനുകൾ ഒഴിവാക്കാം.

നന്നായി വെള്ളം കുടിക്കാം: ഡീഹൈഡ്രേഷൻ ഒഴിവാക്കാനായി ദിവസവും നല്ല അളവിൽ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ വിഷപദാർത്ഥങ്ങൾ കളയാനും ചർമ്മത്തിൽ ധാരാളം ഓയിൽ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.

ശരീരത്തിലെ അഴുക്ക് പുറന്തള്ളുക : ആഴ്ചയിൽ ഒരിക്കലെങ്കിലും സ്ക്രബ്ബ്‌ ഉപയോഗിച്ച് ദേഹം വൃത്തിയാക്കുക. ഇത് ശരീരത്തിലെ സെബം പ്രൊഡക്ഷൻ നിയന്ത്രിക്കാനും പൊട്ടലുകൾ തടയാനും സഹായിക്കുന്നു.

വിറ്റാമിൻ സി : വിറ്റാമിൻ സി ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അണുബാധകളെ നേരിടാനും വിറ്റാമിൻ സി സഹായിക്കുന്നു. നല്ല ചർമ്മ സംരക്ഷണ മാർഗങ്ങളിലൂടെ വിറ്റാമിൻ സി ചർമത്തിൽ എത്തിക്കാം.