വെബ് ഡെസ്ക്
മുഖ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ മുഖകാന്തിയെ സ്വാധീനിക്കുന്നവയാണ്.
ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്റെ ഉത്പാദനം കുറയുന്നതാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണം.
കാരറ്റും തേനും ചേര്‍ത്ത മിശ്രിതം മുഖത്തെ ചുളിവുകള്‍ക്ക് മികച്ച പ്രതിവിധിയാണ്
കാരറ്റ് ചതച്ച് നീരെടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ വച്ചതിനു ശേഷം കഴുകിക്കളയാം.
കാബേജ് നീരും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
കാബേജിന്റെ നീരെടുത്ത ശേഷം അതിലേക്ക് അല്‍പം യീസ്റ്റ് ചേര്‍ത്ത് മുഖത്ത് പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
ഈ മിശ്രിതങ്ങള്‍ ആഴ്ചയില്‍ മൂന്നോ, നാലോ തവണ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലൊരു പ്രതിവിധിയാണ് .