തൊപ്പി വിശേഷം; ട്രെന്‍ഡിയാകാന്‍ ബീനി ഹാറ്റ്സ്

വെബ് ഡെസ്ക്

തിക്ക് സോഫ്റ്റ് നിറ്റെഡ് ബീനികൾ

കൈകൾ കൊണ്ട് നെയ്തെടുക്കുന്നവയാണിത്.ഉയർന്ന ഗുണനിലവാരമുള്ള സോഫ്റ്റ് അക്രിലിക് ഫൈബർ ഉപയോഗിച്ച് നിര്‍മിക്കും. ഏറ്റവും നല്ലത് മഞ്ഞുകാലത്ത് ഉപയോഗിക്കാനാണ്.

ബാഗി സ്ലോച്ചി ബീനികൾ

ക്രിസ്-ക്രോസ് ബാസ്കറ്റ് നെയ്ത്ത് സ്റ്റൈലിഷ് രീതിയിൽ കമ്പിളി ഉപയോഗിച്ചാണ് ഈ തൊപ്പി നിർമിച്ചിരിക്കുന്നത്.

വലിച്ചുനീട്ടാവുന്ന ബാഗി സ്ലോച്ചുള്ള സ്‌കൾ ക്യാപ് മോഡലുള്ള ഈ തൊപ്പികൾ എല്ലവർക്കും ഒരുപോലെ അനുയോജ്യവുമാണ്.

ഹോട്ട് ഫീൽ സ്ലോച്ചി സ്കൾ ബീനികൾ

അക്രിലിക്കും കമ്പിളിയും ഉപയോഗിച്ചാണ് ഈ തൊപ്പികൾ നിർമിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പും കലർന്ന ഷേഡിലാണ് സാധാരണയായി ഇത്തരം തൊപ്പികൾ കാണപ്പെടുക

സ്റ്റൈലിഷ് പ്ലെയിൻ ബീനികൾ

ഒറ്റ നിറത്തിൽ ഡിസൈനുകൾ ഒന്നുമില്ലാത്തതായാണ് പ്ലെയിൻ ബീനികൾ കാണുക. ഏതുതരം വസ്ത്രത്തിനൊപ്പവും ഈ പ്ലെയിൻ ബീനികൾ യോജിക്കും

ഫർ നിറ്റെഡ് ബീനികൾ

ഏറ്റവും മൃദുവായ തുണി കൊണ്ട് നിർമിച്ചിരിക്കുന്ന ഈ തൊപ്പിക്ക് മുകളിലായി രോമങ്ങൾ ഉപയോഗിച്ചുള്ള ബോൾ രൂപത്തിലുള്ള ആകൃതിയാണ് പ്രധാന ആകർഷണം.വ്യത്യസ്ത നിറങ്ങളിൽ ഈ ബീനികൾ ലഭ്യമാണ്

ഷൈനി റൈൻ സ്റ്റോൺ എംബഡഡ് ബീനികൾ

മൃദുവായ തുണികൾ കൊണ്ട് നിർമിച്ചിരിക്കുന്ന ഈ തൊപ്പികൾ റൈൻ സ്റ്റോൺ അലങ്കാരങ്ങളാൽ ആകർഷകമാണ്

ക്യൂട്ട് ക്യാറ്റ് നിറ്റ് ബീനികൾ

60 ശതമാനം കോട്ടൺ, 40 ശതമാനം അക്രിലിക് എന്നിവ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.

തണുത്ത കാലാവസ്ഥയിൽ ഊഷ്മളമായ അനുഭവം നൽകാൻ ഈ തൊപ്പികൾക്ക് സാധിക്കും.

സ്റ്റാർ എംബ്രോയ്ഡറി ബീനികൾ

തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ സോഫ്റ്റ് ഫാബ്രിക് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. തൊപ്പിയുടെ മുൻഭാഗത്തായി നക്ഷത്രം തുന്നി ചേർത്തിരിക്കും

വിന്റർ ക്യൂട്ട് ബീനികൾ

കട്ടിയുള്ള കമ്പിളി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ബീനികൾ പല നിറത്തിലും ആകൃതിയിലും വിപണിയിൽ ലഭ്യമാകും.