വസ്ത്രങ്ങള്‍ തിരഞ്ഞ് കഷ്ടപ്പെടേണ്ട,ശരീരാകൃതിക്ക് അനുസരിച്ച് ഇവ പരീക്ഷിച്ച് നോക്കൂ...

വെബ് ഡെസ്ക്

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ഏത് തരത്തിലുളള വസ്ത്രമാണെങ്കിലും അവ നമ്മുടെ ശരീരത്തിന് ഇണങ്ങിയതാണോയെന്ന് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്

ഒരു വസ്ത്രത്തിനെ വ്യത്യസ്തമാക്കുന്നത് അവയുടെ തുണിത്തരവും നെക്ക് ലൈനും സ്ലീവുകളുമാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധതരം വസ്ത്രങ്ങള്‍ നോക്കാം

1. മിഡി ഡ്രസ്

മാക്‌സിയ്ക്കും മിനിയ്ക്കും ഇടയില്‍ വരുന്ന വസ്ത്രമാണ് മിഡി. കാല്‍ മുട്ടിന് താഴെ ത്രീഫോര്‍ത്തായി കിടക്കുന്ന ഈ വസ്ത്രം കാഷ്വല്‍ വെയറായും പാര്‍ട്ടി വെയറായും ധരിക്കാന്‍ പറ്റുന്ന ഒന്നാണ്

2. ബോഡി കോണ്‍ ഡ്രസ്

ശരീര വടിവ് എടുത്തറിയാന്‍ സഹായിക്കുന്ന മോഡേണ്‍ വസ്ത്രമാണ് ബോഡി കോണ്‍. സ്‌ട്രെച്ചബിലിറ്റി ഉളള കനം കുറഞ്ഞ തുണിത്തരങ്ങളാണ് ബോഡി കോണ്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായത്. ജേഴ്‌സി, ക്രേപ്, ചാര്‍മ്യൂസ് തുടങ്ങിയ തുണിത്തരങ്ങള്‍ ഇവയ്ക്ക് ചേരുന്നതാണ്

3. എ ലൈന്‍ വസ്ത്രങ്ങള്‍

നമ്മള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നായിരിക്കും എ ലൈന്‍ വസ്ത്രങ്ങള്‍. എ ഷേപ് നല്‍കുന്നത് കൊണ്ടാണ് ഇവയെ എ ലൈന്‍ എന്ന് വിളിക്കുന്നത്

കഴുത്തില്‍ നിന്ന് ചെസ്റ്റ് വരെയും ശരീരത്തില്‍ ഇറുകി കിടക്കുന്ന ഈ വസ്ത്രം താഴേയ്ക്ക് വരുന്തോറും വീതി കൂടി വരുന്നതാണ് ഇതിന്റെ പ്രത്യേക. നിങ്ങളുടേത് പിയര്‍ ഷേപ് ബോഡിയാണെങ്കില്‍ എ ലൈന്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്

4. മാക്‌സി ഡ്രസ്

കഴുത്ത് മുതല്‍ കാല്‍പാദം വരെ നീണ്ട് കിടക്കുന്ന വസ്ത്രത്തെയാണ് മാക്‌സി എന്ന് പറയുന്നത്. പലതരം സ്ലീവുകളും നെക്ക് ലൈനുകളും തുണിത്തരങ്ങളുമെല്ലാം മാക്‌സി ഡ്രസ്സുകള്‍ക്കായി ഉപയോഗിക്കാറുണ്ട്

പാര്‍ട്ടി വെയറായോ ഇന്‍ഫോര്‍മല്‍ വെയറായോ മാക്‌സി ധരിക്കാവുന്നതാണ്. സ്ലിറ്റുകള്‍, ലെയറുകള്‍, ടെതറുകള്‍ എന്നിങ്ങനെ സ്‌റ്റൈലിനനുസരിച്ച് ഇഷ്ടമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യാവുന്നതാണ്

5. ഡെനിം ഡ്രസ്

ഡെനിം ഫാബ്രിക്കുകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. കാഷ്വല്‍ വെയറായും ഫോര്‍മല്‍ വെയറായും ധരിക്കാന്‍ സാധിക്കുമെന്നതാണ് ഡെനിമുകളുടെ പ്രത്യേകത