ഓഫ് ഷോൾഡർ ഗൗണ്‍, റിച്ചാർഡ് ക്വിൻ കോച്ചറുടെ മികവ്; കാനിന്റെ മനം കവർന്ന് അനുഷ്ക ശർമ്മ

വെബ് ഡെസ്ക്

76-ാമത് കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപറ്റിൽ അരങ്ങേറ്റം കുറിച്ച് അനുഷ്ക ശർമ്മ

റിച്ചാർഡ് ക്വിൻ കൗച്ചർ കൈകൊണ്ട് രൂപകൽപ്പന ചെയ്ത ഗൗൺ ധരിച്ചാണ് അനുഷ്ക എത്തിയത്. ഐവറി സിൽക്ക് ടാഫെറ്റ റോസാപ്പൂക്കളായിരുന്നു ഓഫ് ഷോള്‍ഡർ ഗൗണിന്റെ പ്രധാന ആകർഷണം

ജിയാൻവിറ്റോ റോസിയിൽ നിന്നുള്ള ഹീൽസും, അദ്വിതീയ പീസ് പിയർ ആകൃതിയിലുള്ള വെളുപ്പും മഞ്ഞയും കലർന്ന ഡയമണ്ട് ഡ്രോപ്പ് കമ്മലുകളും ചോപാർഡിൽ നിന്നുള്ള മഞ്ഞ, വെള്ള ഡയമണ്ട് മോതിരങ്ങളുമാണ് ഗൗണിനൊപ്പം പെയർ ചെയ്തത്

ഗൗണിനൊപ്പമുള്ള സ്ലീക്ക് ബണ്‍ ഹെയർ സ്റ്റൈലും ക്ലീന്‍ മേക്കപ്പും പ്രത്യേകം എടുത്തുപറയേണ്ടതാണ്

കാൻ ചലച്ചിത്ര മേളയില്‍ 2023 ൽ ചലച്ചിത്ര രംഗത്തെ വനിതകളെ ആദരിക്കുന്ന ചടങ്ങില്‍ ജനപ്രിയ നടി കേറ്റ് വിൻസ്ലെറ്റിനൊപ്പം അനുഷ്കയും പങ്കെടുക്കും

അനുഷ്കയും ഭർത്താവ് വിരാട് കോഹ്ലിയും ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ വച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനുഷ്കയുടെ അരങ്ങേറ്റം

പിങ്ക് ടോപ്പും ബ്ലാക്ക് ഗ്ലിറ്ററി പാന്റുമിട്ട് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

രണ്ട് ലുക്കിലും അതിസുന്ദരിയായ അനുഷ്കയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു