മനം കവർന്ന് താരങ്ങൾ; മെറ്റ് ഗാല 2023

വെബ് ഡെസ്ക്

പ്രമുഖ ഫാഷന് ഡിസൈനറായ കാള്‍ ലാഗര്‍ഫെല്‍ഡിനെ അനുസ്മരിച്ചാണ് ഫാഷന്‍ ലോകത്തെ വമ്പന്‍ ഷോകളില്‍ ഒന്നായ മെറ്റ് ഗാല ഈ വർഷം അരങ്ങേറിയത്.

റിഹാന & ആസാപ് റോക്കി

ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ജീന്‍സും പ്ലെയ്ഡ് സ്‌കേര്‍ട്ടും സ്യൂട്ട് ജാക്കറ്റും ടൈയ്യുമായിരുന്നു റാപ് ഗായകനായ ആസാപ് റോക്കിയുടെ വേഷം

റോസറ്റ് കൊണ്ട് അലങ്കരിച്ച ഹുഡ് ബോഡിയും ബോള്‍ഗൗണ്‍ പാവാടയും ചേര്‍ത്തിണക്കിയ ഫുള്‍ ബോഡി ഗൗണുമായിരുന്നു പോപ് സൂപ്പര്‍താരം റിഹാനയുടെ വേഷം

അന്നാ ഹാത്‌വെ

ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ അറ്റലിയര്‍ വെര്‍സാച്ചയുടെ ഗൗണായിരുന്നു ഹോളിവുഡ് അഭിനേത്രി അന്നാ ഹാത്‌വെയുടെ വസ്ത്രം. മുത്തുകള്‍കൊണ്ട് അലങ്കരിച്ച ഗൗണിൽ ബട്ടനുകള്‍ക്ക് പകരം പിന്നുകളാണ് ഉപയോഗിച്ചിരിക്കുന്നത്

കാര്‍ഡി ബി

റാപ് ലോകത്തെ സൂപ്പര്‍താരം കാര്‍ഡി ബി ജെര്‍മന്‍ ഡിസൈനറായ കാളിനെ അനുസ്മരിച്ചത്, അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈലായ ബ്ലാക്ക് കളര്‍ സ്യൂട്ടിൽ നിന്നും നരച്ച തലമുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്

റോസുകളുടെ ഡിസൈനിലുള്ള കറുത്ത ഒരു ബോള്‍ഗൗണായിരുന്നു കാര്‍ഡി ബിയുടെ വേഷം. കാളിൻ്റേത് പോലെ പ്ലാറ്റിനം കളർ തലമുടിയുമായാണ് കാർഡി ബി കാർപ്പറ്റിൽ എത്തിയത്

കെറി വാഷിങ്ടണ്‍

അമേരിക്കന്‍ അഭിനേത്രി കെറി വാഷിങ്ടണിന്റെ വേഷമാണ് മെറ്റ് ഗാലയില്‍ ശ്രദ്ധ നേടിയ മറ്റൊരെണ്ണം. അമേരിക്കന്‍ ബ്രാന്‍ഡായ മൈക്കല്‍ കോര്‍സിന്റെ ബിക്കിനി ടോപ്പും ട്രംപറ്റ് സ്‌കേര്‍ട്ടിനോടുമൊപ്പം സ്യൂട്ട് ജാക്കറ്റുമാണ് കെറിയുടെ മെറ്റ് ഗാലയിലെ വേഷം

പ്രിയങ്ക ചോപ്ര & നിക് ജോണാസ്

ഇന്ത്യന്‍ അഭിനയത്രി പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക് ജോണാസിനൊപ്പമാണ് ഇത്തവണ മെറ്റ് ഗാലയ്ക്ക് എത്തിയത്. ബ്ലാക്ക് ഗൗണിനോടൊപ്പം ഒപ്പേര ഗ്ലൗസും കോട്ടുമായിരുന്നു പ്രിയങ്കയുടെ വേഷം. ആഭരണമായി തിരഞ്ഞെടുത്തതാകട്ടെ 11 കാരറ്റ് ബ്ലൂ ഡയമണ്ട് നെക്ലേസും

പ്രിയങ്കയുടെ വേഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് വേഷം ധരിച്ചാണ് നിക് ജോണാസ് എത്തിയത്. കറുത്ത പാന്റസിനോടൊപ്പം വെള്ള ഷര്‍ട്ടും സ്‌കിന്നി ടൈയും, അതിന് പുറമെയായി കറുത്ത ലെതര്‍ ബ്ലേസറുമാണ് മെറ്റ് ഗാലയ്ക്കായി നിക് തിരഞ്ഞെടുത്തത്

ബോളിവുഡിൽ നിന്ന് മെറ്റ് ഗാലയിൽ എത്തിയ ഇന്ത്യൻ താരമാണ് ആലിയ ഭട്ട്. മുത്തുകൾ ഘടിപ്പിച്ച വെള്ള ഗൗണായിരുന്നു ആലിയയുടെ വേഷം