ഫാഷന്‍ ഉത്സവം; മെറ്റ് ഗാലയിലെ എക്കാലത്തെയും മികച്ച ലുക്കുകൾ

വെബ് ഡെസ്ക്

ഫാഷൻ ലോകത്തെ ഉത്സവം എന്നാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. പുത്തന്‍ ട്രെന്‍ഡുകളറിയാന്‍ ഫാഷൻ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കാറുള്ള വേദി

ലോകപ്രസിദ്ധ ഡിസൈനർമാർ തയ്യാറാക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങൾ ഇവന്റിൽ പങ്കെടുക്കുക. മെറ്റ് ഗാല തീമുകളും ശ്രദ്ധേയമാകാറുണ്ട്

ഇന്ത്യയിൽ നിന്ന് ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ഇഷ അംബാനി, നടാഷ പൂനാവാല, സുധ റെഡ്ഢി എന്നിവരാണ് മെറ്റ് ഗാലയിൽ ഇതുവരെ പങ്കെടുത്തിട്ടുള്ളത്. ആലിയ ഭട്ടിന്റെ മെറ്റ് ഗാല അരങ്ങേറ്റം ഇത്തവണയുണ്ടായി

മെറ്റ്ഗാലയിലെ എക്കാലത്തെയും മികച്ച ചില ലുക്കുകൾ നോക്കാം

1974 ൽ അമേരിക്കൻ ഗായിക ഷെയെ ധരിച്ച 'നേക്കഡ് ഡ്രസ്'. ബോബ് മക്കിയാണ് ഡിസൈനർ. 'റൊമാന്റിക് ആൻഡ് ഗ്ലാമറസ് ഹോളിവുഡ് ഡിസൈൻ' ആയിരുന്നു തീം

അമേരിക്കൻ ഗായിക ഡയാന റോസിന്റെ 1981ലെ മെറ്റ് ഗാല ലുക്ക് .18ത് സെഞ്ചുറി വുമണ്‍ ആയിരുന്നു ആ വർഷത്തെ തീം. തൂവലുകൾ കൊണ്ട് നിർമിച്ച ഈ വസ്ത്രം മെറ്റ് ഗാലയുടെ ആദ്യ വർഷങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയില്‍ ഒന്നാണ്

ഗായികയും നടിയുമായ റിഹാനയുടെ ഓംലെറ്റ് ഡ്രസ്. ചൈ നീസ് ഡിസൈനറായ ഗുവോ പെയ് തയ്യാറാക്കിയ വസ്ത്രം. 2015 ലെ മെറ്റ് ഗാലയിലാണ് റിഹാന ഈ വസ്ത്രം ധരിച്ചത്. 50,000 മണിക്കൂറുകൾ എടുത്ത് ഹാൻഡ് എംബ്രോയിഡറി ചെയ്ത ഈ വസ്ത്രത്തിന് 25 കിലോ ഭാരം ഉണ്ടായിരുന്നു. ചൈന: ലുക്കിങ് ത്രൂ ഗ്ലാസ് ആയിരുന്നു തീം.

2018 മെറ്റ് ഗാല വേദിയിൽ എഴുത്തുകാരിയും നടിയും നിർമ്മാതാവുമായ ലെന വെയ്ത്ത് ആണ് 'പ്രൈഡ് ഡ്രസ്' ധരിച്ചത്. LGBTQ+ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. 'കാത്തോലിക്' ആയിരുന്നു 2018 ലെ തീം.

2019 മെറ്റ് ഗാലയിൽ അമേരിക്കൻ നടൻ ബില്ലി പോർട്ടർ നടത്തിയ ഗ്രാന്റ് എൻ‌ട്രൻസ്. 'ക്യാമ്പ് : നോട്സ് ഓൺ ഫാഷൻ' എന്നതായിരുന്നു 2019 ലെ തീം.

2021 മെറ്റ് ഗാലയിൽ അമേരിക്കൻ ആക്ടിവിസ്റ്റ് അലക്സാൻഡ്രിയ ഒക്കാസിയോ കൊർട്രെസ്സ് ധരിച്ച ' ടാക്സ് ദി റിച്ച്' ഗൗൺ. ഇൻ അമേരിക്ക ; എ ലെക്സിക്കോൺ ഓഫ് ഫാഷൻ എന്നതായിരുന്നു തീം. കറുത്ത വർഗക്കാരിയായ അറോറ ജെയിംസ് ഡിസൈൻ ചെയ്ത ഈ വസ്ത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു

അമേരിക്കൻ നടിയായ ബ്ലേക്ക് ലൈവ്‌ലിയുടെ കഴിഞ്ഞ വർഷത്തെ മെറ്റ് ഗാല ലുക്ക്. ഗിൽഡഡ് ഗ്ലാമർ ആയിരുന്നു തീം. 1870കൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ വ്യാപിച്ചുകിടക്കുന്ന ന്യൂയോർക്കിലെ ഗിൽഡഡ് യുഗമാണ് കഴിഞ്ഞ വർഷത്തെ മെറ്റ് ഗാലയിൽ കണ്ടത്