ഇഷ അംബാനി മുതൽ ആലിയ ഭട്ട് വരെ: മെറ്റ് ഗാലയിലെ ഇന്ത്യൻ സാന്നിധ്യം

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നാണ് മെറ്റ് ഗാല. ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്‌സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കുള്ള വാർഷിക ധനസമാഹരണ പരിപാടിയാണ് ഈ ഇവന്റ്

സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, കല- ഫാഷൻ- വിനോദ മേഖലയിൽനിന്നുള്ള മറ്റു ശ്രദ്ധേയരായ വ്യക്തികൾ എന്നിങ്ങനെ പല പ്രമുഖരും എല്ലാ വർഷവും മെറ്റ് ഗാലയിൽ പങ്കെടുക്കുന്നു

മേയ് ആറിനാണ് ഈ വർഷത്തെ മെറ്റ് ഗാല നടക്കുന്നത്. മെറ്റ് ഗാലയിലെ നേരത്തെയുള്ള ഇന്ത്യൻ സാന്നിധ്യം ഇവരാണ്

ആലിയ ഭട്ട്

കഴിഞ്ഞ വർഷമായിരുന്നു ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മെറ്റ് ഗാല അരങ്ങേറ്റം. ഒരു ലക്ഷം മുത്തുകൾ കോർത്ത വെള്ള ഗൗണിൽ രാജകുമാരിയെപോലെ തിളങ്ങിയാണ് ആലിയ മെറ്റ് കലയിൽ എത്തിയത്

പ്രിയങ്ക ചോപ്ര

2017 ലെ മെറ്റ് ഗാലയിലാണ് പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജോനസിനൊപ്പം അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2018, 2019, 2023 വർഷങ്ങളിലും പ്രിയങ്കാ ഫാഷൻ മാമാങ്കത്തിന്റെ ഭാഗമായി

ദീപിക പദുകോൺ

2017-ൽ തന്നെയാണ് ദീപിക പദുക്കോണും മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2018, 2019 വർഷങ്ങളിലും ദീപിക മെറ്റ് ഗാലയുടെ ഭാഗമായി

നടാഷ പൂനവാല

സംരംഭകയും സ്‌റ്റൈൽ ഐക്കണുമാണ് നടാഷ പൂനവാല. 2018 ലായിരുന്നു നടാഷയുടെ അരങ്ങേറ്റം 2023, 2022, 2019 , 2018 എന്നീ വർഷങ്ങളിൽ നാല് തവണ നടാഷ മെറ്റ് ഗാലയിൽ എത്തി

ഇഷ അംബാനി

ബിസിനസുകാരി ഇഷ അംബാനിയും 2017 ലും മെറ്റ് ഗാല റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2019, 2023 എന്നിങ്ങനെ മൂന്ന് തവണ ഇഷ മെറ്റ് ഗാലയിൽ തിളങ്ങി