വെബ് ഡെസ്ക്
ജൂലൈ 17 ദേശീയ ടാറ്റൂ ദിനം. ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളേറെയുണ്ട്
ടാറ്റൂ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാം. ടാറ്റൂചെയ്യുന്ന സലൂണുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കണം
ടാറ്റൂ ആർട്ടിസ്റ്റുകളും സ്റ്റുഡിയോകളും ധാരാളമുണ്ട്. അംഗീകൃതമാണോ എന്ന് പരിശോധിക്കുന്നതിനൊപ്പം ഡിസൈൻ ലഭ്യത, വില തുടങ്ങിയവയെല്ലാം താരതമ്യം ചെയ്യണം. എഫ്ഡിഎ അംഗീകാരമുള്ള മഷിയാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കണം
സ്കിൻ അലർജിയുണ്ടെങ്കിൽ ടാറ്റൂ വിദഗ്ധനെ ആദ്യംതന്നെ അറിയിക്കണം. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നകും നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരും ടാറ്റൂ ചെയ്യും മുൻപ് ഡോക്ടറോട് അഭിപ്രായം തേടണം
ടാറ്റൂ ചെയ്യുന്നതിനുമുമ്പ്, ചർമ്മത്തിൽ ലോഷനുകളോ ക്രീമുകളോ മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ടാറ്റൂ ഡിസൈനിങ്ങിനെ ഇത് ബാധിക്കും
സ്വന്തം താത്പര്യപ്രകാരമാകണം ടാറ്റൂ ചെയ്യാൻ തീരുമാനമെടുക്കേണ്ടത്. മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്താൽ അയാളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുമ്പോൾ ടാറ്റൂവിനോടും ഇഷ്ടം നഷ്ടപ്പെടും. മായ്ച്ച് കളയാനാകാത്തതിനാൽതന്നെ ഡിസൈൻ പുതുക്കേണ്ടി വരുമെന്ന് ഓർക്കുക
ടാറ്റൂ ചെയ്യാൻ പോകുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാകും സൗകര്യപ്രദം
ടാറ്റൂ ആർട്ടിസ്റ്റിനെ സമ്മർദ്ദത്തിലാക്കരുത്. കലാകാരന്റെ വൈദഗ്ധ്യത്തിലും ഭാവനയിലും വിശ്വാസമർപ്പിക്കുക. ടാറ്റൂ ചെയ്യുന്നതിനിടയിൽ അവരെ ശല്യം ചെയ്യരുത്. അത് ഡിസൈനെ ബാധിക്കാനിടയാകും
ടാറ്റൂ ചെയ്യുന്ന സമയം ഇളകാതെ ഇരിക്കാനും മാർഗനിർദേശങ്ങൾ അനുസരിക്കാനും ശ്രദ്ധിക്കുക
ടാറ്റൂ ചെയ്ത് ആദ്യ ആഴ്ചയിൽ വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുഴയിലോ നീന്തൽക്കുളത്തിലോ ഇറങ്ങരുത്. ടാറ്റൂ ചെയ്ത സ്ഥലത്ത് ക്രീമുകളോ മരുന്നുകളോ ഉപയോഗിക്കാതെയിരിക്കുക. ടാറ്റൂ ചെയ്തിടത്ത് നീറ്റലോ പുകച്ചിലോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ക്രീം പുരട്ടാം