പാവാടക്കാരി! സ്‌കേര്‍ട്ടുകളില്‍ ഈ സ്റ്റൈലുകൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

ഒരേ സ്റ്റൈൽ സ്കേർട്ട് തന്നെ ഉപയോഗിച്ച് ബോറടിച്ചെങ്കിൽ ഒന്ന് മാറ്റി പരീക്ഷിക്കാം. സ്കേർട്ടുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പായി ഓരോ സ്റ്റൈലുകളും ട്രെൻഡുകളും പേരുകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്

1. ഫ്ളേയര്‍ സ്‌കേര്‍ട്ട്

എ-ലൈന്‍ പാവാടകളോട് വളരെ സാമ്യമുള്ള ഒന്നാണ് ഫ്ളേയര്‍ പാവാടകള്‍. ഇറക്കം കുറഞ്ഞവയായിരിക്കും കൂടുതല്‍ ഭംഗി. ശരീരത്തിനോട് ചേര്‍ന്ന കിടക്കുന്ന ഷോട്ട് ടോപ്പുകളാകും ഇതിനൊപ്പം ചേരുക

2. ബ്രൂം സ്റ്റിക്ക് സ്‌കേര്‍ട്ട്

70, 80 കാലഘട്ടങ്ങളില്‍ പാശ്ചാത്യരാജ്യങ്ങളിലെ ഹിറ്റ് വസ്ത്രങ്ങളിലൊന്നായിരുന്നു ബ്രൂംസ്റ്റിക്ക് പാവാട. ഇപ്പോള്‍ ഫാഷനില്‍ ബ്രൂം സ്റ്റിക്ക് സ്‌കേര്‍ട്ടുകള്‍ തിരികെ വരികയാണ്. പേര് പോലെ തന്നെ ഒരു ചൂല് പോലെ ഈ പാവാട മുകളില്‍ നിന്ന് താഴേയ്ക്ക് വരുന്തോറും തട്ടുകളായി വിടര്‍ന്ന് കിടക്കുന്നു

3. പ്ലീറ്റഡ് സ്‌കേര്‍ട്ട്

അരക്കെട്ടില്‍ ഒരു ബെല്‍റ്റ് പോലെയും താഴേയ്ക്ക് നിറയെ ഞെറിവുമുള്ള പാവാടകൾ. ഓര്‍ഗന്‍സ, സില്‍ക്ക്, സാറ്റിന്‍ തുടങ്ങി കനംകുറഞ്ഞ തുണിത്തരങ്ങളിലാണ് സാധാരണയായി പ്ലീറ്റഡ് സ്കേർട്ടുകൾ കണ്ടുവരുന്നത്

4. മിനി സ്‌കേര്‍ട്ട്

മുട്ടിന് മുകളില്‍ നിൽക്കുന്ന പാവാടകളാണ് മിനി സ്‌കേര്‍ട്ട്. ലെതര്‍, റെക്‌സിന്‍, ഡെനിം തുണികളിലാണ് മിനി സ്കേട്ടുകൾ കൂടുതലും കണ്ടുവരുന്നത്

5. മാക്‌സി സ്‌കേര്‍ട്ടുകള്‍

കണങ്കാല്‍ വരെ നീണ്ട് കിടക്കും. ഇവ ലോ, മിഡ്, ഹൈ-വെയ്‌സ്റ്റഡിൽ ഏതുമാകാം. ബനിയന്‍, ക്രോപ് ടോപ്‌സ്, ഷര്‍ട്ട് എല്ലാം ഇവയ്‌ക്കൊപ്പം നന്നായി ഇണങ്ങും

6. ടുട്ടു സ്‌കേര്‍ട്ട്

ഇതൊരു കാഷ്വല്‍ വെയര്‍ അല്ല. പാര്‍ട്ടിവെയര്‍ ആയി ധരിക്കാം. നെറ്റ് കൊണ്ട് നിര്‍മ്മിക്കുന്ന ഇവയ്ക്ക് സില്‍ക്ക് അല്ലെങ്കില്‍ നൈലോണ്‍ ഫ്രില്ലുകളുടെ പല ലെയറുകള്‍ ഉണ്ടായിരിക്കും

7. പെന്‍സില്‍ സ്‌കേര്‍ട്ട്

പെന്‍സില്‍ സ്‌കേര്‍ട്ടുകള്‍ മെലിഞ്ഞതും ശരീരത്തില്‍ ഒട്ടി കിടക്കുന്നവയുമാണ്. കാഷ്വല്‍ വെയറായും പ്രൊഫഷണല്‍ വെയറായും ഇവ ധരിക്കാം