ഇങ്ങനെ വേണം മുടി ചീകാൻ

വെബ് ഡെസ്ക്

തീരെ ശ്രദ്ധയില്ലാതെ ചീകുന്നതാണ് മുടി പൊട്ടിപ്പോകാൻ കാരണം. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം

പല്ലകലമുള്ള ചീപ്പ് ഉപയോ​ഗിക്കുക

മുടിയിഴകൾക്കിടയിൽ ചീപ്പ് കുടുങ്ങാതിരിക്കാൻ പല്ലകലമുയള്ള ചീപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്

പല ഭാ​ഗങ്ങളായി തിരിച്ച് ചീകുക

മുടി കൂടുതലായി പൊട്ടിപ്പോകാതിരിക്കാൻ പല ഭാ​ഗങ്ങളായി തിരിച്ച് ചീകുന്നത് സഹായിക്കും

താഴെ നിന്ന് മുകളിലേക്ക്

മുടിയുടെ അടി ഭാ​ഗത്ത് നിന്ന് ചീകി തുടങ്ങണം. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വേരുകളിൽ സമ്മർദം കൊടുക്കുന്നത് കുറച്ച്, മുടി പൊട്ടുന്നത് തടയും

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി ദുർബലവും പൊട്ടാനുള്ള സാധ്യത കൂടുതലുമാണ്. അതിനാൽ ഉണ‍ങ്ങിയ മുടി മാത്രമേ ചീകാൻ പാടുള്ളൂ

ചീപ്പിനെക്കാൾ നല്ലത് വിരലുകൾ തന്നെ

ചീപ്പ് ഉപയോ​ഗിച്ച് മുടിയുടെ ഉടക്കെടുക്കാതിരിക്കുക. കൈ വിരലുകളുപയോ​ഗിക്കുന്നതാണ് ഏറ്റവും ഉചിതം