ഗര്‍ഭിണികളുടെ വസ്ത്രധാരണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

വെബ് ഡെസ്ക്

ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്ന കാലം കൂടിയാണ്.

ഹോര്‍മോണ്‍ വ്യതിയാനത്തിന്‌റെ ഭാഗമായി ശരീരത്തിനും മനസ്സിനും വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഈ മാറ്റങ്ങള്‍ക്കനുസൃതമായി വസ്ത്രധാരണത്തിലും ശ്രദ്ധിക്കുന്നതിലൂടെ ഗര്‍ഭകാലം ആസ്വദിക്കാനാകും

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് സാധിക്കും ഇത് ശരീരത്തെ തണുപ്പിക്കും.

ഇറുകിയ പാന്റുകളും മിഡികളും ഒഴിവാക്കി കെട്ടുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. അത് അനായാസം ഉപയോഗിക്കാന്‍ സാധിക്കും .

വളരുന്ന വയറിനു പിന്തുണ നല്‍കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകമായി മറ്റേണിറ്റി ടോപ്പുകള്‍ ഉപയോഗിക്കുന്നത് ആശ്വാസമേകും.

ഗര്‍ഭ ധാരണത്തോടെ അരക്കെട്ടിന്റെയും സ്തനങ്ങളുടേയും വലുപ്പം വര്‍ധിക്കും അതിനാല്‍ ശരീരത്തിന് അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങാം

റാപ്പ്‌ അറൗണ്ടുകള്‍ നിങ്ങളെ ട്രെന്‍ഡിയും ക്ലാസിയുമാക്കും

വയര്‍ വലുതാകുന്നതോടെ കോട്ടണ്‍ നൈററികള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്

ഗര്‍ഭകാലത്ത് വൃത്തിയുള്ള വസ്ത്രങ്ങള്‍ അണിയാന്‍ തിരഞ്ഞെടുക്കുക, അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കേണ്ടതുണ്ട്.