ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

വെബ് ഡെസ്ക്

ഹൃദയധമനികളിലെ ഭിത്തികളില്‍ രക്തപ്രവാഹം അധികരിക്കുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്നത്.

മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കടക്കാതിരിക്കാന്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്

രക്തസമ്മര്‍ദം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഏഴ് പാനീയങ്ങള്‍ അറിയാം

ആപ്പിള്‍ ജ്യൂസ്

നിരവധി വിറ്റാമിനുകളും പൊട്ടാസ്യം, മാംഗനീസ്, അയണ്‍, കാല്‍സ്യം, സിങ്ക് എന്നിവയും ഇതിലുണ്ട്. ആപ്പിള്‍ ജ്യൂസിലുള്ള പോളിഫിനോളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നു

തക്കാളി ജ്യൂസ്

ആന്‌റിഓക്‌സിഡന്‌റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് തക്കാളി ജ്യൂസ്. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത് ഇതിലുള്ള പൊട്ടാസ്യമാണ്

ഇഞ്ചി ജ്യൂസ്

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഒരു ഗ്ലാസ് ഇഞ്ചി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും

പാട കളഞ്ഞ പാല്‍

കൊഴുപ്പ് നീക്കിയ പാല്‍ പൊട്ടാസ്യത്തിന്‌റെ ഉറവിടമാണ്. ഇത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഗുണകരമാണ്

വെള്ളം

നിര്‍ജലീകരണവും രക്തസമ്മര്‍ദവും തമ്മില്‍ ബന്ധമുണ്ട്. ശരീരത്തില്‍ ജലാംശം ഇല്ലാത്ത അവസ്ഥയില്‍ രക്തസമ്മര്‍ദം വര്‍ധിക്കാം

ചാമോമൈല്‍ ചായ

ആയുര്‍വേദ ഗുണങ്ങളുള്ള ചാമോമൈല്‍ ചായ രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിക്കാന്‍ സഹായകമാണ്. ആന്‌റി ഓക്‌സിഡന്‌റുകളും ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഇതിനുണ്ട്

ബീറ്റ്‌റൂട്ട് ജ്യൂസ്

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇതിലുള്ള നൈട്രേറ്റ് ഘടകങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ്