വെബ് ഡെസ്ക്
ലളിതമായ കിച്ചൺ ഡിസൈനുകൾ മുതൽ വിവിധ ഉപയോഗങ്ങളുള്ള ഫർണിച്ചറുകൾ വരെ. 2024ലെ ഹോം ഡെക്കോർ ട്രെൻഡുകൾ നോക്കാം
2023ൽ അടുക്കള നിറഞ്ഞുനിൽക്കുന്ന ഡിസൈനുകളായിരുന്നു ട്രെൻഡ്. എന്നാൽ 2024ൽ ഏറ്റവും കുറച്ച് ഡിസൈൻ എന്നതിലേക്ക് മാറിയിക്കുന്നുവെന്നാണ് ഇന്റീരിയർ ഡിസൈനർമാരുടെ പക്ഷം
വീടുകൾ അലങ്കരിക്കുന്നതിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് പീച്ച് കളറുകളാണ്. 2023ൽ ട്രെൻഡ് കടുംപച്ച, ബാർബി പങ്ക് നിറങ്ങളായിരുന്നു.
പരിസ്ഥിതിസൗഹൃദമായ ഹോം ഡെക്കോർ ട്രെൻഡുകളാണ് ഈ വർഷം. പുനരുപയോഗിക്കാവുന്ന ഫർണിച്ചറുകളും ഡിസൈനുകളുമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്
പലതരം ഉപയോഗങ്ങളുള്ള സ്ഥലം പരമാവധി ലാഭിക്കാവുന്ന വിധം ഫർണിച്ചറുകളാണ് മിക്കവർക്കും പ്രിയപ്പെട്ടത്. സ്റ്റോറേജ് അടങ്ങിയ സീറ്റുകളും മടക്കിവയ്ക്കാവുന്ന വിധത്തിലുള്ള മേശകൾ എന്നിവ മിക്കവരും തിരഞ്ഞെടുക്കുന്നു
ചുമരുകളിൽ ഫെൽട്ട് വാൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. വീടിനകമാകെ ശാന്തത അനുഭവപ്പെടാൻ ഇത് സഹായിക്കും. ഇതിന് സഹായിക്കുന്ന സ്റ്റിക്കറുകളാണ് തിരഞ്ഞെടുക്കുന്നത്
വ്യത്യസ്തമായ കരകൗശല വസ്തുക്കൾ എത്തിച്ച് വീടിനകം മനോഹരമാക്കുന്നത് ഇപ്പോഴും ട്രെൻഡ് ലിസ്റ്റിൽ തന്നെയുണ്ട്