നടുവേദന സഹിക്കാൻ കഴിയുന്നില്ലേ.. ഈ വ്യായാമങ്ങൾ ചെയ്ത് നോക്കൂ

വെബ് ഡെസ്ക്

എല്ലാ പ്രായക്കാരിലും കാണപ്പെടുന്ന പ്രശ്‌നമാണ് നടുവേദന. സമ്മര്‍ദ്ദങ്ങളും ദീര്‍ഘനേരം ഇരിക്കുന്നതും പലപ്പോഴും നടുവേദനയ്ക്കുള്ള പ്രധാന കാരണമാകാറുണ്ട്

Anna Bizon

ഇരിക്കുന്ന രീതി, ശരീരത്തിനുണ്ടായ പരിക്കുകള്‍, പ്രായവുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങള്‍ എന്നിവയും നടുവേദനയ്ക്ക് കാരണമായേക്കാം

നടുവേദനകൾ പല തരത്തിലുണ്ട്. ഇതിൽ സാധാരണയായി കാണപ്പെടുന്നതാണ് മെക്കാനിക്കൽ നടുവേദന. ദീർഘനേരം ഇരിക്കുക, വിറ്റാമിൻ ഡിയുടെ അളവ് കുറയുക, പ്രായമാകൽ, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് കാരണം

Knee To Chest സ്‌ട്രെച്ച്

പരന്ന പ്രതലത്തില്‍ കിടക്കുക. എന്നിട്ട് ഒരു കാല്‍ മാത്രം പൊക്കി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുക. മുപ്പത് സെക്കന്റോളം പിടിച്ച് നിര്‍ത്തുക. ഇത് ഇരു കാലുകളിലും ആവര്‍ത്തിക്കുക

ക്യാറ്റ് കൗ സ്‌ട്രെച്ച്

കൈയ്യും മുട്ടുകാലും കുത്തി പരന്ന പ്രതലത്തില്‍ നില്‍ക്കുക. ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുമ്പോള്‍ അകത്തേക്കായി ആര്‍ച്ച് പോലെ വളുക. എന്നിട്ട് തല ഉയര്‍ത്തി മുകളിലേയ്ക്ക് നോക്കുക. ശ്വാസം വിടുമ്പോള്‍ താടി നെഞ്ചോട് മുട്ടിച്ച് ആര്‍ച്ച് പോലെ പുറത്തേയ്ക്ക് വളയുക.

ബ്രിഡ്ജ് എക്‌സസൈസ്

പരന്ന പ്രതലത്തില്‍ മലർന്ന് കിടക്കുക. പതിയെ കയ്യ് പുറകിലേയ്ക്ക് കുത്തി കാല്‍ നിലത്ത് ഉറപ്പിച്ച് ഇടുപ്പ് തറയില്‍ നിന്ന് ഉയര്‍ത്തുക. 5 സെക്കന്‍ഡ് പിടിച്ചതിന് ശേഷം തിരിച്ച് പഴയ പൊസിഷനിലേയ്ക്ക് എത്തുക. 10 തവണ ആവര്‍ത്തിക്കാം

പ്ലാങ്ക്

പുഷ്-അപ്പ് പൊസിഷനിൽ നിന്ന് ആരംഭിക്കുക. നിങ്ങളുടെ കൈത്തണ്ടകൾ തറയിൽ അമർത്തി തല മുതൽ കാൽ വരെ നേർരേഖയിലുമായി വയ്ക്കുക. 30 സെക്കൻഡ് പിടിക്കുക.

ബേർഡ് ഡോഗ് എക്സൈസ്

പരന്ന പ്രതലത്തിൽ നേരെ നിൽക്കുക. നിങ്ങളുടെ വലതു കൈ മുന്നോട്ടും ഇടതു കാൽ പിന്നോട്ടും നീട്ടുക. 5 സെക്കൻഡ് പിടിക്കുക, തുടർന്ന് ആരംഭ സ്ഥാനത്തേക്ക് മടങ്ങുക. എതിർ കൈയും കാലും ഉപയോഗിച്ച് ആവർത്തിക്കുക.