പിസ്ത കഴിക്കാം; ആരോഗ്യത്തോടെയിരിക്കാം

വെബ് ഡെസ്ക്

എപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രക്കുന്നവരാണ് നമ്മള്‍. അതിന് നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പിസ്ത.

പിസ്ത കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രധാന ഗുണങ്ങളെന്തെല്ലാമെന്ന് അറിയേണ്ടേ?

രക്തത്തിലെ പഞ്ചസാര

ഫിനോളിക് സംയുക്തങ്ങള്‍, കരോട്ടിനോയിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ പിസ്തയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

കണ്ണിന്റെ ആരോഗ്യം

കശുവണ്ടി പരിപ്പിലുള്ള സിയാക്‌സാന്തിന്‍, ല്യൂട്ടിന്‍ എന്നിവയുടെ സാന്നിധ്യം പിസ്തയിലുമുണ്ട്. ഇത് നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാം

പിസ്ത കലോറി കുറഞ്ഞ നട്‌സുകളിലൊന്നാണ്. ബദാമിലാണ് പ്രോട്ടീന്‍ ഏറ്റവും കൂടുതലുള്ളതെങ്കിലും പിസ്തയിലും സമാനമായ പ്രോട്ടീനുകളുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ധാരാളം നാരുകളുടെ ഉറവിടമാണ് പിസ്ത. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

രോഗ നിയന്ത്രണം

പിസ്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാരുകളാലും കൊഴുപ്പുകളാലും സമ്പന്നമായ പിസ്ത കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

പ്രതിരോധ ശേഷി

പിസ്തയില്‍ വിറ്റാമിന്‍ ബി6 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. നിരവധി അണുബാധകളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.