വെള്ളരി വെള്ളം കുടിക്കാം; ആരോഗ്യം നിലനിർത്താം

വെബ് ഡെസ്ക്

വെള്ളരി വെള്ളത്തില്‍ ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. രുചികരമായി വളരെ എളുപ്പത്തിൽ വെള്ളരി വെള്ളം തയാറാക്കാവുന്നതാണ്.

മാത്രമല്ല, വെള്ളരി വെള്ളത്തില്‍ ഒരുപാട് ഔഷധ ഗുണങ്ങളുമുണ്ട്. ഇത് ശരീര സംരക്ഷണത്തിന് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

വെള്ളരി കഷ്ണങ്ങളാക്കി അതിൽ വെള്ളമൊഴിച്ചാണ് കുടിക്കേണ്ടത്.

ജലാംശം നിലനിര്‍ത്തുന്നു

വെള്ളരിക്കയില്‍ ഏകദേശം 95 ശതമാനം ജലത്തിന്റെ അംശമുണ്ട്. അതിനാല്‍ വെള്ളരി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പാനീയമാണിത്. പഞ്ചസാരയുടെ അളവ് കൂടിയ മധുര പാനീയങ്ങള്‍ക്കും, ജ്യൂസുകള്‍ക്കും പകരമായി വെള്ളരിക്ക വെളളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും.

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്

വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

വെള്ളരിക്ക പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇത് കിഡ്‌നിയില്‍ അടങ്ങിയിട്ടുള്ള സോഡിയത്തിന്റെ അളവ് നിയന്ത്രിച്ച് രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ആരോഗ്യമുള്ള ചര്‍മം

വെള്ളരിക്കയില്‍ വിറ്റമിന്‍ ബി5 അങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവില്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.