വായുമലിനീകരണം രൂക്ഷം; പ്രതിരോധശേഷി വർധിപ്പിക്കാം ഈ ഭക്ഷണങ്ങളിലൂടെ

വെബ് ഡെസ്ക്

മലിനീകരണവും രോഗങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ രോഗപ്രതിരോധശേഷി വർധിപ്പികേണ്ടത് അത്യാവശ്യമാണ്. ദിവസം കഴിയുംതോറും വായുമലിനീകരണത്തിന്റെ തോത് ഉയർന്നു വരുകയാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

വായുവിന്റെ ഗുണനിലവാരം കുറയുന്നത് ആരോഗ്യത്തെ ബാധിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വഴികളുണ്ട്, ആരോഗ്യകരമായ ഭക്ഷണക്രമമാണ് അതിൽ പ്രധാനം

വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

സിട്രസ് പഴങ്ങൾ

സിട്രസ് പഴവർഗ്ഗങ്ങളിലുൾപ്പെട്ട ഓറഞ്ച്, നാരങ്ങ,​ മുന്തിരിങ്ങ തുടങ്ങിയവയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പകർച്ചവ്യാധികൾക്കെതിരെ പൊരുതുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും

ബെറി

ബെറിപ്പഴങ്ങള്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുകയും ബെറിപ്പഴങ്ങങ്ങളിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്

ഇലക്കറികൾ

വൈറ്റമിൻ എ ആയി രൂപാന്തരപ്പെടുന്ന കരോട്ടീനിന്റെ സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ. ചീര, കെയ്ൽ, മുരിങ്ങയില, കറിവേപ്പില, തുടങ്ങിയ ഇലക്കറികളിൽ ധാരാളം നാരുകളടങ്ങിയിട്ടുണ്ട്. കൂടാതെ, വൈറ്റമിൻ എയുടെയും കെയുടെയും കലവറയായ ഇലക്കറികൾ പ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്

നട്സുകളും വിത്തുകളും

ഊർജവും ഊഷ്മളതയും പ്രദാനം ചെയ്യുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് നട്സ്. കപ്പലണ്ടി, ബദാം, വാള്‍നട്‌സ്, പിസ്ത തുടങ്ങിയ നട്സിൽ ധാരാളം വൈറ്റമിനുകളും ബി-6 പോലുള്ള ധാതുക്കളും ഒപ്പം മഗ്നീഷ്യം, ഫോസ്ഫറസ്, സെലീനിയം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും

മീനെണ്ണ ഗുളിക

എണ്ണമയം അധികമുളള മത്സ്യങ്ങളായ സാല്‍മണ്‍, ചൂര, മത്തി, തുടങ്ങിയവയില്‍ നിന്നുമാണ് കോഡ് ലിവര്‍ ഓയിൽ അഥവാ മീനെണ്ണ. ഒമേഗ3 ഫാറ്റി ആസിഡുകളുടെയും മറ്റു പോഷകങ്ങളുടേയും ഉറവിടമായ ഇത് ഒരു സപ്ലിമെൻ്റായി കഴിക്കുമ്പോൾ മീൻ കഴിക്കുന്ന അതേ ആരോഗ്യ ഗുണങ്ങൾ തന്നെ ശരീരത്തിന് ലഭിക്കുന്നു

സുഗന്ധവ്യഞ്ജനങ്ങൾ

മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യത്തിന് ഉത്തമമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ ഉത്തമമാണ്