കറ്റാര്‍വാഴ: ചര്‍മസംരക്ഷണത്തിന് ഒരു ഒറ്റമൂലി

വെബ് ഡെസ്ക്

ചര്‍മസംരക്ഷണം ഏറെ പ്രധാനമാണ്. കാലാവസ്ഥയിലെയും ജീവിതശൈലിയിലെയും മാറ്റങ്ങള്‍ ചര്‍മത്തില്‍ മാറ്റങ്ങള്‍ക്കg കാരണമാകുന്നു. ചര്‍മസംരക്ഷണത്തിന് മികച്ച ഒറ്റമൂലിയാണ് കറ്റാര്‍വാഴ

ടാനുകള്‍ക്ക് പരിഹാരം

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ കറ്റാര്‍വാഴയുടെ ഉപയോഗം സഹായിക്കുന്നു

കറ്റാര്‍വാഴയുടെ നീരും ഒരല്പം ചെറുനാരങ്ങാ നീരും ചേര്‍ത്ത് നന്നായി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് ഗുണം ചെയ്യും

മുഖക്കുരുവിന്റെ പാടുകള്‍, ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ എന്നിവ മാറ്റാന്‍ കറ്റാര്‍വാഴ ഉപയോഗിക്കാം

കറ്റാര്‍വാഴയുടെ നീരിനൊപ്പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തെ പാടുകളില്‍ തേച്ചുപിടിപ്പിക്കാം

ചര്‍മത്തിലെ എണ്ണമയം അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു

കറ്റാര്‍വാഴ നീരില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്ത് തേച്ച് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് മുഖകാന്തി വർധിപ്പിക്കും

ചര്‍മത്തിനു തിളക്കം നല്‍കാന്‍ കറ്റാര്‍വാഴ ഉത്തമമാണ്

ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, തേന്‍, റോസ് വാട്ടര്‍, പാല്‍, കറ്റാര്‍ വാഴനീര് എന്നിവ നന്നായി മിക്‌സ് ചെയ്ത് മിശ്രിതം നന്നായി മുഖത്തു തേച്ച് 20 മിനുറ്റിനുശേഷം കഴുകാം