മദ്യപാനവും പുകവലിയും ടാറ്റുചെയ്യലും പ്രശ്‌നമല്ല; അവയവദാനത്തിനുള്ള മനസ് മതി

വെബ് ഡെസ്ക്

അവയവദാനം എന്തുകൊണ്ടും ഏറ്റവും മികച്ച കാര്യമാണ്. എന്നാല്‍ അതിന് ചില മാനദണ്ഡങ്ങളുണ്ട്. പരിശോധിക്കാം.

ഇന്ത്യയിലെ അവയവദാന നിരക്ക്

ഇന്ത്യയുടെ അവയവദാന നിരക്ക് 0.52/1000000 ആണ്. 49.6/1000000 ആണ് അവയവ ദാനത്തില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായ സ്‌പെയ്‌നിന്റെ നിരക്ക്.

അവയവം സ്വീകരിക്കുന്നതിലുള്ള പ്രായ പരിധി

ഇപ്പോള്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും മരണമടഞ്ഞ ദാതാവിന്റെ അവയവം സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം.

ദാനം ചെയ്യാനാവുന്ന അവയവങ്ങള്‍

കണ്ണുകള്‍ മുതല്‍ തൊലി വരെ എല്ലാം ദാനം ചെയ്യാം. എന്നാല്‍ അവയവം ദാനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധവേണം

ജീവനോടെ ഉള്ളപ്പോള്‍ ദാനം ചെയ്യാന്‍ കഴിയുന്ന അവയവങ്ങളാണ് വൃക്കകളില്‍ ഒന്ന്, ശ്വാസകോശം-കരള്‍-പാന്‍ക്രിയാസ്-കുടല്‍ എന്നിവയുടെ ഒരു ഭാഗം.

മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ മാത്രമെ ഹൃദയം,കരള്‍, വൃക്കകള്‍,കുടല്‍,ശ്വാസകോശം,പാന്‍ക്രിയാസ് എന്നീ സുപ്രധാന അവയവങ്ങള്‍ പൂര്‍ണമായും ദാനം ചെയ്യാന്‍ സാധിക്കു

കോര്‍ണിയ, ഹൃദയ വാല്‍വുകള്‍ ചര്‍മ്മം, എല്ലുകള്‍ തുടങ്ങിയവ സ്വാഭാവിക മരണത്തിന് ശേഷം മാത്രമെ ദാനം ചെയ്യാനാവു

ടാറ്റുചെയുന്നതുകൊണ്ട് അവയവ ദാനത്തിന് ഒരു തടസവുമില്ല

പുകവലിയും മദ്യപാനവുമുള്ള ആള്‍ക്ക് പോലും വിദഗ്ധ പരിശോധനയ്ക്ക് വിധേയമായി അവയവ ദാനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ അവയവങ്ങള്‍ ദാനം ചെയ്യാം

രക്തം വഴി പകരുന്ന എച്ചഐവി/എയ്ഡ്‌സ്, ക്യാന്‍സര്‍ പോലുള്ള സാംക്രമിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയവദാനം സാധ്യമല്ല