ശ്രദ്ധിക്കുക; പ്രാതലിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തിൽ ഏറ്റവും പ്രധാനമായി കഴിക്കേണ്ടത്. പ്രഭാത ഭക്ഷണമെന്നാൽ ഒരു ദിവസം മുഴുവൻ ഊ‍ർജ്ജം നിലനി‍ർത്തുന്നവയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

പ്രഭാത ഭക്ഷണമായി ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഉത്തമം. പുട്ട്, ഇഡ്ഢലി, ദോശ എന്നിവ രാവിലെ കഴിക്കാൻ ശ്രദ്ധിക്കുക

ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ പ്രാതലിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

പ്രൊസസ്ഡ് ഫുഡ്

രാവിലെ പ്രാതലായി പ്രൊസസ്ഡ് ഫുഡ് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം

പാൻകേക്ക്

പഞ്ചസാരയും കാർബോഹൈഡ്രേറ്റ്സും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പാൻകേക്ക് രാവിലെ കഴിക്കുന്നത് ഒഴിവാക്കണം. അമിത മധുരം ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനങ്ങളുണ്ടാക്കും

വൈറ്റ് ബ്രഡ്

റിഫൈൻഡ് കാർബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വൈറ്റ് ബ്രഡ് പ്രഭാത ഭക്ഷണമായി കഴിക്കരുത്

അതിരാവിലെ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ഇത്തരം ഭക്ഷണങ്ങള്‍ രാവില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാക്കും

സാലഡ്

വേവിക്കാത്ത പച്ചക്കറികൾ സാലഡാക്കി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാൽ ഇവ രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്

കാപ്പി

രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് വയറിലെ ആസിഡുകളുടെ ഉത്പാദനത്തിന് കാരണമാകുകയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്