രോഗം വരാതെ സൂക്ഷിക്കാം; മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ

വെബ് ഡെസ്ക്

മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാൻ ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

ഈർപ്പമുള്ള അന്തരീക്ഷം ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗകാരികൾക്ക് ഏറ്റവും അനുയോജ്യമായ പ്രജനന കേന്ദ്രം ആണ്.

അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ നന്നായി ശ്രദ്ധ ചെലുത്തുകയും രോഗം വരാതിരിക്കാൻ അനുയോജ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം

സ്ട്രീറ്റ് ഫുഡ്: പൊടി, ഈച്ച, വൃത്തിയില്ലാത്ത വെള്ളം എന്നിവ സ്ട്രീറ്റ് ഫുഡുകളുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്ട്രീറ്റ് ഫുഡ് ഉപേക്ഷിക്കാം

പച്ച ഇലക്കറികൾ : ചതുപ്പ് നിലങ്ങളിൽ വളരുന്ന പച്ച ഇലകൾ നിങ്ങളുടെ കയ്യിൽ എത്തുന്നതിന് മുൻപ് വൃത്തിഹീനമായ സാഹചര്യത്തിലാകും സൂക്ഷിച്ചിരിക്കുക. ബ്രോക്കോളി, കാബേജ്, കോളി ഫ്ലവർ പോലുള്ളവയും മഴക്കാലത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

പാകം ചെയ്യാത്ത പച്ചക്കറികൾ : വേവിക്കാത്ത പച്ചക്കറികൾ ശരീരത്തിന് ദോഷം വരുത്തുന്ന ബാക്റ്റീരിയകൾ വഹിക്കുന്നു. പാകം ചെയ്തതോ, തിളപ്പിച്ചതോ, ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക

നേരത്തെ മുറിച്ചതോ തൊലി കളഞ്ഞതോ ആയ പഴങ്ങൾ : മുറിച്ചും തൊലികളഞ്ഞും തുറന്ന സ്ഥലത്ത് സൂക്ഷിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ബാക്റ്റീരിയയും ഫംഗസും പിടിപെടാൻ കാരണമാകും.

വേവിക്കാത്ത മാംസം, കടൽ ഭക്ഷണങ്ങൾ : മൺസൂൺ കാലത്ത് കടൽ വിഭവങ്ങളും മാംസങ്ങളും വേവിക്കാതെ കഴിക്കുമ്പോൾ പെട്ടെന്ന് രോഗമുണ്ടാകാൻ സാധ്യത ഉണ്ടാകുന്നു. അതിനാൽ ശ്രദ്ധിച്ച് വേണം ഈ ഭക്ഷണങ്ങൾ കഴിക്കാൻ

പാലുല്പന്നങ്ങൾ : ഈർപ്പമുള്ള അവസ്ഥ പാൽ ഉൽപ്പന്നങ്ങളിൽ അമിതമായ സൂക്ഷ്മാണുക്കളുടെ വളർച്ചക്ക് കാരണമാകും. അതിനാൽ വൃത്തിയായി സൂക്ഷിച്ചു എന്നുറപ്പ് വരുത്തിയ ശേഷം മാത്രം കഴിക്കുക