ഡെങ്കിപ്പനി: പ്രതിരോധശേഷി കൂട്ടാം ഈ ഭക്ഷണങ്ങളിലൂടെ

വെബ് ഡെസ്ക്

മഴക്കാലമായാൽ ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യതൾ ഏറെയാണ്. കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്, ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്

ഡെങ്കിപ്പനിയെ നിസ്സാരമായി കാണരുത്. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് തന്നെ ചികിത്സ തേടണം

ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യവുമാണ്. ആയുർവേദത്തിലൂടെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള വഴികൾ ഏതൊക്കെയാണെന്ന് നോക്കാം

പപ്പായ ഇല നീര്

ഡെങ്കിപ്പനിയുള്ള രോഗികളില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനാല്‍, അത് വര്‍ധിപ്പിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് പപ്പായയുടെ ഇലകൊണ്ടുള്ള ജ്യൂസ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും

ഉലുവയില

പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഉലുവ. ഉലുവ ഇലകൾ രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ചതിനു ശേഷം രാവിലെ ആ വെള്ളം അരിച്ചെടുത്ത് കുടിക്കണം. ഇത് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉലുവയില മികച്ചൊരു വേദനാസംഹാരിയുമാണ്

കരിക്കിൻ വെള്ളം

കടുത്ത പനിയും ശരീര തളർച്ചയുമുണ്ടെങ്കിൽ, കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യും

വൈറ്റമിൻ സി അടങ്ങിയ പാനീയങ്ങൾ

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ വൈറ്റമിൻ സി അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്. ഓറഞ്ച് നീര്, നെല്ലിക്ക ജ്യൂസ്, നെല്ലിക്ക എന്നിവയിലെല്ലാം വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയുള്ളവർക്ക് രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഉത്തമം

വേപ്പില

'സര്‍വരോഗനിവാരിണി' എന്നാണ് ആയുര്‍വേദത്തില്‍ ആര്യവെപ്പിനെപ്പറ്റി പരാമർശിക്കുന്നത്. വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ശരീരത്തിൽ അണുബാധയുണ്ടാകുന്നത് തടയാനും നിയന്ത്രിക്കാനും സഹായിക്കും

ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കാന്‍ ഈ പ്രതിവിധികള്‍ നിങ്ങളെ സഹായിക്കും. പക്ഷെ വീട്ടുവൈദ്യങ്ങളെ മാത്രം ആശ്രയിച്ച് രോഗം ഭേദമാക്കാൻ ശ്രമിക്കരുത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കൂടിയാൽ ഉടന്‍ തന്നെ വിദഗ്ദ്ധരുടെ ചികിത്സ തേടണം