വെബ് ഡെസ്ക്
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാൽ ശുചിത്വത്തെക്കുറിച്ചുള്ള തെറ്റായ ചില ധാരണകൾ നമ്മളെ പലപ്പോഴും തിരിച്ചടിക്കാറുണ്ട്.
അതിനാൽ ശുചിത്വം പാലിക്കുന്നതിനെ ക്കുറിച്ച് കൃത്യമായ ബോധ്യം വേണം. നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് ഉറപ്പ് വരുത്തണം. ശരിയാണെന്ന് കരുതി നമ്മൾ സ്ഥിരമായി ചെയ്യുന്ന ചില തെറ്റായ ശുചിത്വ ശീലങ്ങൾ ഇതാ
കൈ കഴുകുമ്പോൾ
സോപ്പില്ലാതെ വേഗത്തിൽ കൈ കഴുകുമ്പോൾ രോഗാണുക്കൾ പൂർണമായി ഇല്ലാതാകുമെന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്. എന്നാൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് നേരത്തേക്ക് നന്നായി സ്ക്രബ്ബ് ചെയ്താണ് കൈകൾ വൃത്തിയാക്കേണ്ടത്
ടവ്വലുകൾ കഴുകാതെ ഉപയോഗിക്കുന്നത്
ടവ്വലുകൾക്ക് ബാക്ടീരിയയെ അതിൽ നിലനിർത്താൻ സാധിക്കും. അതിനാൽ ഒരുപാട് കാലം ഒരേ ടവൽ ഉപയോഗിക്കരുത്. ടവ്വലുകൾ പതിവായി മാറ്റുകയും കഴുകുകയും വേണം.
ടൂത്ത് ബ്രഷ് ഉപയോഗം
ടൂത്ത് ബ്രഷ് ഒരുപാട് കാലം മാറ്റാതെ ഉപയോഗിക്കുന്നത് നമ്മുടെ ശുചിത്വത്തെ ബാധിക്കുന്ന ഒന്നാണ്. മൂന്നു മാസത്തിൽ ഒരിക്കലോ അല്ലെങ്കില്‍ അതിലെ കുറ്റി രോമങ്ങൾ ദ്രവിച്ചാലോ ബ്രഷ് മാറ്റാൻ ശ്രദ്ധിക്കുക
പല്ലുകൾക്കിടയിൽ വൃത്തിയാക്കാതിരിക്കുക
പല്ലുകൾക്കിടയിൽ വൃത്തിയാക്കാതിരിക്കുന്നത് പോതുകള്‍ ഉണ്ടാകാനും മോണ രോഗങ്ങൾക്കും കാരണമാകും. അതിനാല്‍ ഡെന്റൽ ഫ്ളോസുകൾ ഉപയോഗിക്കാം
വീടിന്റെ അകത്ത് പ്രത്യേകം ചെരുപ്പുകൾ
പുറത്ത് നമ്മൾ ഇടുന്ന ചെരുപ്പുകളിൽ ധാരാളം ബാക്ടീരിയകളും അഴുക്കും ഉണ്ടായിരിക്കും. വീടിനുള്ളിൽ ഉപയോഗിക്കാൻ പ്രത്യേകം ഒരെണ്ണം വാങ്ങുന്നത് ശുചിത്വം നിലനിർത്താൻ സഹായിക്കും
മൊബൈൽ ഫോണുകൾ വൃത്തിയാക്കുക
ഫോണുകളിൽ അഴുക്കുകൾ ഉണ്ടായിരിക്കാം . അണുനാശിനി വൈപ്പുകൾ ഉപയോഗിച്ച് അവ പതിവായി വൃത്തിയാക്കുക.
ഒരു റേസർ വളരെ കാലം ഉപയോഗിക്കുന്നത്
മുഷിഞ്ഞതോ തുരുമ്പിച്ചതോ ആയ റേസറുകൾ ചർമത്തിന് ദോഷം ചെയ്യും. സുഗമവും സുരക്ഷിതവുമായ ഷേവിനായി റേസറുകൾ പതിവായി മാറ്റുക
കാലഹരണ തീയതി പരിശോധിക്കാതിരിക്കുക
കാലഹരണപ്പെട്ട മേക്കപ്പ് സാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകുകയും അവ അതില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്യും. അതിനാൽ അത്തരം സാധനങ്ങൾ ഉപേക്ഷിക്കുക
ചെവി വൃത്തിയാക്കാതിരിക്കുക
ചെവി പതിവായി വൃത്തിയാക്കുക. സ്വയം സാധിക്കുന്നില്ലെങ്കിൽ വിദഗ്ധനെ സമീപിക്കാം
പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ
വൃത്തിയാക്കാത്ത സാധനങ്ങങ്ങളിലും സ്ഥലങ്ങളിലും ബാക്ടീരിയകൾ അടിഞ്ഞ് കൂടും. അതിനാൽ ചർമ പ്രശ്നങ്ങൾ ഒഴിവാക്കാനായി പതിവായി ഇവ വൃത്തിയാക്കാം