'കശ്മീരി' സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

വെബ് ഡെസ്ക്

സൗന്ദര്യം സംരക്ഷിക്കാന്‍ പലവഴികളും പരീക്ഷിക്കുന്നവരാണ് നമ്മള്‍.

സൗന്ദര്യം സംരക്ഷിക്കാന്‍ പല നാട്ടിലും പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. നാടും നാട്ടുകാരും ഒരുപോലെ സുന്ദരമായ കശ്മീരിലുള്ളവര്‍ സൗന്ദര്യ സംരക്ഷണത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാറെന്ന് നോക്കാം

പാല്‍ കുളി

കശ്മീരിലെ ഒരു പരമ്പരാഗത സൗന്ദര്യ ചടങ്ങാണ് മില്‍ക്ക് ബാത്ത്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇത് എറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്

റോസ് വാട്ടര്‍ ഫേഷ്യല്‍

കശ്മീരികളുടെ സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഒന്നാണ് പനിനീര്‍. ചര്‍മത്തെ ശുദ്ധീകരിക്കാന്‍ ഇത് ഏറെ നല്ലതാണ്

ഉണങ്ങിയ പഴങ്ങളുടെ സ്ക്രബ്

ചര്‍മ സംരക്ഷണത്തിനായി കശ്മീരിലുള്ളവര്‍ ഉണങ്ങിയ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. ആപ്രിക്കോട്ട്, പീച്ച്,പ്ലം എന്നിവയാണ് ഇതിന് സാധാരണയായി ഉപയോഗിച്ചു വരുന്നത്

തൈര്

പ്രോട്ടീനിന്റെയും ലാക്റ്റിക് ആസിഡിന്റെയും ഉറവിടമാണ് തൈര്. അതിനാല്‍ തന്നെ കാശ്മീരിലുള്ളവര്‍ മുടിയുടെ സംരക്ഷണത്തിനായി തൈര് മാസ്ക്കുകള്‍ ഉപയോഗിക്കാറുണ്ട്

അരോമാ തെറാപ്പി

കശ്മീരില്‍ സൗന്ദര്യ ചികിത്സയുടെ ഭാഗമാണ് അരോമാ തെറാപ്പി. ലാവന്‍ഡര്‍, കാമമൈല്‍,ചന്ദനം എന്നിവയാണ് സാധാരണയായി ഇതിനായി ഉപയോഗിക്കുന്നത്

ഹെര്‍ബല്‍ സ്റ്റീം ബാത്ത്

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കശ്മീരില്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണിത്. രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഈ രീതി ഏറെ ഉപകാരപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പുതിന, ലാവന്‍ഡര്‍ എന്നിവയാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്

ഉപ്പ് സ്ക്രബ്

ചര്‍മത്തിലെ മൃത കോശങ്ങള്‍ നീക്കം ചെയ്യാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും കശ്മീരിലുള്ളവര്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ് സ്ക്രബ്. കടലുപ്പ്, ഹിമാലയന്‍ ഉപ്പ്, ഇന്തുപ്പ് എന്നിവയാണ് സാധാരയായി ഉപയോഗിക്കുന്നത്

ഹണി മാസ്ക്

കശ്മീരില്‍ സാധാരണയായി എല്ലാവരും ഉപയോഗിച്ചു വരുന്ന ഒന്നാണ് ഹണി മാസ്ക്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും, ഇലാസ്തികത മെച്ചപ്പെടുത്താനും ഇത് സഹായിക്കും

ഓയില്‍ മാസ്ക്കുകള്‍

ചര്‍മത്തിനും, മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഓയില്‍ മസാജുകള്‍. ബദാം ഓയില്‍ , ഒലീവ് ഓയില്‍ , വെളിച്ചെണ്ണ എന്നിവയാണ് മസാജിനായി സാധാരണ ഉപയോഗിച്ച് വരുന്നത്