ഉറക്കം മെച്ചപ്പെടുത്താം; ഇവ ശീലമാക്കൂ

വെബ് ഡെസ്ക്

ഉറങ്ങുന്നതിന് മുൻപുള്ള കുളി മനസിനെ ശാന്തമാക്കുന്നതിനും സുഖമായ ഉറക്കം ലഭിക്കുന്നതിനും നല്ലതാണ്

ഉറക്കത്തിന് മുൻപ് നടക്കാൻ പോകുന്നത് ഒരു ദിവസത്തെ മുഴുവൻ സമ്മർദ്ദവും ഇല്ലാതാക്കി നന്നായി ഉറങ്ങാൻ സഹായിക്കും

ശരീരത്തിലെ പേശികൾക്ക് വിശ്രമം നൽകാൻ കിടക്കുന്നതിന് മുൻപ് സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇവ സുഖമായി ഉറങ്ങാൻ സഹായിക്കും

ലൈറ്റുകൾ എല്ലാം അണച്ച് ഇരുട്ടാക്കാതെ മങ്ങിയ വെളിച്ചം മുറിയിൽ നിലനിർത്തുന്നതാണ് നല്ല ഉറക്കം ലഭിക്കാൻ ഉത്തമം

ഫോൺ മുതലായ ഉപകരണങ്ങൾ കിടക്കയുടെ അടുത്ത് വയ്ക്കാതിരിക്കുക

ഉറങ്ങുന്നതിന് തൊട്ട് മുൻപ് മദ്യപിക്കാതിരിക്കുക

ഉറങ്ങുന്നതിന് മുൻപുള്ള വായന ശീലമാക്കുക. മനസ്സ് ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും