ഭക്ഷണം 32 തവണ ചവച്ചരയ്ക്കൂ, ഗുണങ്ങള്‍ ഇവയാണ്‌

വെബ് ഡെസ്ക്

ഭക്ഷണം ചവച്ചരച്ച് കഴിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. ഭക്ഷണം 32 തവണ ചവച്ചരച്ച് കഴിക്കണമെന്നാണ് ആയുര്‍വേദം സൂചിപ്പിക്കുന്നത്

പല പോഷകാഹാര വിദഗ്ദരും ആരോഗ്യ വിദഗ്ദരും ഭക്ഷണം കഴിക്കുമ്പോള്‍ കുറഞ്ഞത് 32 തവണയെങ്കിലും ഭക്ഷണം ചവച്ചരയ്ക്കണമെന്നാണ് നിര്‍ദേശിക്കുന്നത്

ഇത് ദഹനത്തെ സഹായിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ അനുവദിക്കുകയും ചെയ്യുന്നു

നമ്മുടെ വായിലെ ഉമിനീരില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. അത് നാം ഭക്ഷണം ചവയ്ക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകളെ ഇല്ലാതാക്കുന്നു

ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ പോഷകങ്ങള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഭക്ഷണ കണികകള്‍ ചെറുതാകുമ്പോള്‍ ശരീരത്തിന് ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതല്‍ ആഗിരണം ചെയ്യാന്‍ കഴിയും

ഭക്ഷണം ഒരുപാട് സമയം ചവച്ചരച്ച് കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും അതിലൂടെ ശരീര ഭാരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു

ഭക്ഷണം ചവച്ചരക്കുമ്പോള്‍ ചെറിയ കഷണങ്ങളാകുന്നതിനാല്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയുന്നു