വെബ് ഡെസ്ക്
ഉന്മേഷം നല്‍കുന്നതും മധുരമുള്ളതും ഏറെ ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ പ്രകൃതിദത്തമായ ഒന്നാണ് തേങ്ങാവെള്ളം
വേനല്‍ക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങള്‍ ഇരട്ടിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം
ഊർജം നല്‍കുന്നു
തേങ്ങാവെള്ളത്തില്‍ ആൻ്റിഓക്സിഡൻ്റുകള്‍, ധാതുക്കള്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ ഊർജം നല്‍കുന്നു
ജലാംശം നിലനിർത്തുന്നു
തേങ്ങാവെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, സോഡിയം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു
ചർമത്തിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നു
തേങ്ങാവെള്ളം കൊളാജൻ ഉല്‍പ്പാദനം വർധിക്കാൻ സഹായിക്കുന്നു. കൂടാതെ പല ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടുന്നു. ഇത് ചർമത്തിൻ്റെ ആരോഗ്യം വർധിപ്പിക്കും
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കലോറി കുറഞ്ഞ തേങ്ങാവെള്ളത്തില്‍ ബയോആറ്റീവ് എൻസൈമുകളുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ദഹനം മികച്ചതാക്കും
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകള്‍ തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്