വേനല്‍ക്കാലത്ത് തേന്‍ തരും ആശ്വാസം; അറിയാം ഗുണങ്ങള്‍

വെബ് ഡെസ്ക്

വേനല്‍ക്കാലത്ത് നിര്‍ജലീകരണം സംഭവിക്കാനും തളര്‍ച്ച വരാനുമുള്ള സാധ്യത കൂടുതലാണ്

ഇതില്‍നിന്നു സംരക്ഷണം നല്‍കാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ് തേന്‍. ഈ വേനല്‍ക്കാലത്ത് തേന്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്താണെന്ന് നോക്കാം

ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞ തേനുകള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു

പ്രകൃദിത്ത മോയ്‌സചറൈസറുകളാണ് തേന്‍. ഇത് ഈര്‍പ്പം തടഞ്ഞുനിര്‍ത്താനും ചര്‍മത്തിലെ ജലാംശവും ഉന്മേഷവും നിനിര്‍ത്താനും സഹായിക്കുന്നു

ഉറങ്ങുന്നതിന് മുമ്പ് അല്പം തേന്‍ കഴിച്ചാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും. ഇത് വേനല്‍ക്കാലത്ത് ചൂടുള്ള രാത്രികളിലെ ഉറക്കം എളുപ്പമാക്കുന്നു

സ്വാഭാവികമായ ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ തേന്‍ സഹായിക്കുന്നു

തേന്‍ വെള്ളത്തില്‍ കലര്‍ത്തുകയോ പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുമ്പോള്‍ ജലാംശത്തിന് ആവശ്യമായ പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് ലഭിക്കുന്നു