ഗർഭകാലത്ത് പാവയ്ക്ക കഴിക്കുന്നത് നല്ലതാണോ?

വെബ് ഡെസ്ക്

കയ്‌പ് രുചി കാരണം പാവയ്ക്കയെ ഭക്ഷണപ്പട്ടികയില്‍നിന്ന് മാറ്റിനിര്‍ത്തുന്നവരാണ് മിക്കവരും. എന്നാല്‍ ആ കയ്പിനുള്ളില്‍ എത്രമാത്രം ഗുണമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഗര്‍ഭിണികളുടെ ആരോഗ്യത്തിന് പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് അവരുടെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കുന്നു

ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമായ ഫോളേറ്റ്‌ കൊണ്ട് സമ്പന്നമാണ് കയ്പക്ക. നവജാത ശിശുവിലെ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയാന്‍ ഫോളേറ്റ് സഹായിക്കുന്നു

കയ്പക്ക നാരുകളാല്‍ സമ്പന്നമാണ്. ഇത് ഉയര്‍ന്ന കലോറി അടങ്ങിയ ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കുന്നു

ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന അയേണ്‍, നിയാസിന്‍, പൊട്ടാസ്യം, പാന്റോതെനിക് ആസിഡ്, സിങ്ക്, പിറിഡോക്‌സിന്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവ പാവയ്ക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

പാവയ്ക്ക നാരുകളാല്‍ സമ്പന്നമായതിനാല്‍ ഗര്‍ഭിണികളിലെ മലബന്ധം, ഹെമറോയ്ഡുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ചരാന്റിന്‍, പോളിപെപ്‌റ്റൈഡ്-പി തുടങ്ങിയ പോഷകങ്ങള്‍ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

പാവയ്ക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു

പാവയ്ക്ക കഴിക്കുന്നത് പെരിസ്റ്റാല്‍സിസ് പ്രക്രിയയെ സഹായിക്കുന്നു. ഇത് ഗര്‍ഭിണികളുടെ മലവിസര്‍ജനത്തെയും ദഹനവ്യവസ്ഥയെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു