പൈനാപ്പിള്‍ ഇഷ്ടമാണോ? പലതാണ് ഗുണങ്ങള്‍

വെബ് ഡെസ്ക്

വൈറ്റമിൻ സി ധാരാളമടങ്ങിയ പൈനാപ്പിൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

ദഹനത്തിന് സഹായിക്കുന്ന ബ്രോമെലെയ്ൻ എൻസൈം പൈനാപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നിങ്ങൾ ഹൈപ്പർടെൻഷനുള്ള വ്യക്തിയാണെങ്കിൽ, പൈനാപ്പിൾ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യവും കുറഞ്ഞ അളവിൽ സോഡിയവും അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ പൈനാപ്പിൾ സഹായിക്കും.

നാരുകൾ അടങ്ങിയ ഭക്ഷണം ആരോഗ്യകരമായ കുടലിന് നല്ലതാണ്. പൈനാപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് ഉത്തമം.

എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന മാംഗനീസ് പൈനാപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പൈനാപ്പിളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ മോണകളെ ശക്തിപ്പെടുത്താൻ പൈനാപ്പിൾ സഹായിക്കും.

കാഴ്ചശക്തിയെ സഹായിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന മാക്യുലർ ഡീജനറേഷൻ എന്ന രോ​ഗം തടയാൻ പൈനാപ്പിൾ പതിവായി കഴിക്കുന്നത് നല്ലതാണ്.