നിസാരക്കാരനല്ല, ഈ ഫ്‌ളാക്‌സ് സീഡ്

വെബ് ഡെസ്ക്

മുതിരയോട് സാമ്യമുളള ഈ കുഞ്ഞന്‍ വിത്തുകള്‍ നിസാരക്കാരനല്ല. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങളടങ്ങിയ ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍.

എണ്ണയായും കാപ്‌സ്യൂളായും പൗഡറായുമെല്ലാം ഫ്‌ളാക്‌സ് സീഡ് വിപണിയില്‍ ലഭ്യമാണ്.

ധാതുക്കള്‍, ഫൈബര്‍, വൈറ്റമിനുകള്‍, ഒമേഗ-3 ഫാറ്റി ആഡിഡ് എന്നിവയുടെ ശേഖരമാണ് ഫ്‌ളാക്‌സ് സീഡുകള്‍.

നാല് ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് വിത്തുകള്‍ ഒരു ദിവസം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ തോത് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പ്രകൃതിദത്ത ഫൈബറുകള്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇതിന് കഴിയും. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ധെെര്യമായി കഴിക്കാം.

മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ-3 ഫാറ്റി ആസിഡ് ലഭിക്കാന്‍ നല്ലൊരു മാര്‍ഗമാണ് ഫ്‌ളാക്‌സ് സീഡുകള്‍.

ഫ്‌ളാക്‌സ് സീഡുകള്‍ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിനും ഗുണം ചെയ്യും. പ്രഭാത ഭക്ഷണത്തില്‍ രണ്ട് ടീ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് വേവിച്ചോ വറുത്തോ ഉള്‍പ്പെടുത്താം.

വേവിച്ച ഭക്ഷണത്തിനൊപ്പമോ, ഭക്ഷണമുണ്ടാക്കുമ്പോള്‍ എണ്ണയായും എളുപ്പത്തില്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.