മുടി കൊഴിച്ചിൽ മുതൽ ചർമ രോഗങ്ങൾ വരെ; പേരക്കയുടെയും ഇലയുടെയും ഗുണങ്ങൾ

വെബ് ഡെസ്ക്

എല്ലാ ഫലങ്ങള്‍ക്കും അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്. അങ്ങനെ ഒന്നാണ് പേരയ്‌ക്ക. പേരയുടെ ഫലവും ഇലയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്

പേരയ്‌ക്കയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പേശികൾക്കും നാടികൾക്കും വിശ്രമം നൽകാൻ സഹായിക്കുന്നു. ദൈർഘ്യമേറിയ ജോലികൾക്ക് ശേഷം അൽപം പേരയ്‌ക്ക കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു

പേര ഇലയുടെ സത്ത് പല ചര്‍മരോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. ദഹനത്തെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നത് കൊണ്ട് തന്നെ, വയറിളക്കത്തിനും ദഹനനാളത്തിലെ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്

പേരയിലെ മുടി കൊഴിച്ചില്‍ മാറ്റുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വളരെ നല്ലതാണ്

എന്ത് കൊണ്ടെന്നാല്‍ തലയോട്ടിയിലേയ്ക്കുള്ള രക്ത ചക്രമണം കൂട്ടുകയും രോമ കൂപങ്ങളെ ഉത്തേജിപ്പിച്ച് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌

ഒരാളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ പേരക്കയ്ക്ക് സാധിക്കും. ഇതിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധം മാറ്റാനും പേരക്കയ്ക്ക് സാധിക്കും

പേരയുടെ ഇലയ്ക്ക് അലര്‍ജിയുടെ ലക്ഷണങ്ങളെ മാറ്റാന്‍ സാധിക്കുന്നതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാട്ട് വൈദ്യങ്ങളിലും പേരയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ അലര്‍ജി വളരെ രൂക്ഷമാണെങ്കില്‍ വൈദ്യ സഹായം തേടുന്നതായിരിക്കും നല്ലത്‌