ഹെന്ന ഹെയർ പാക്കിന് ഇത്രയേറെ ഗുണങ്ങളോ

വെബ് ഡെസ്ക്

അകാല നര തടയുന്നതിനാണ് പലരും ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ ഹെന്നയ്ക്ക് ഈ ഒരു ഗുണം മാത്രമല്ല ഉള്ളത്. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മുടി നിറം ചെയ്യാനുള്ള സ്വാഭാവിക മാർഗമാണ് ഹെന്ന ഉപയോഗിക്കുകയെന്നത്. ഹെന്നയിൽ കെമിക്കൽ ഘടകങ്ങൾ തീരെ കുറവാണ്

രാസപദാർത്ഥങ്ങൾ കലർന്ന മറ്റു ചായങ്ങളും ഹെയർ ഡൈകളും ഉപയോഗിക്കുന്നതിന് പകരം ഹെന്ന ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും

തലയ്ക്ക് തണുപ്പേകാൻ ഏറ്റവും നല്ല മാർഗമാണ് ഹെന്ന ഹെയർ പാക്ക്

ഹെന്ന ഹെയര്‍ പാക്കുകളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടുപാടുകള്‍ തടയുകയും കേടായ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

മുടിയുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ഹെന്നയ്ക്ക് സാധിക്കും. മുടി മിനുസമുള്ളതാക്കാനും ഹെന്ന ഉപയോഗിക്കുന്നതുവഴി സാധിക്കും

ഹെന്നയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയ ഗുണങ്ങളുണ്ട്. അതിനാല്‍ തലയോട്ടിയിലെ അണുബാധയും താരനും തടയാന്‍ ഹെന്ന ഉപയോഗിക്കുന്നതുവഴി സാധിക്കും

തലമുടിയെയും തലയോട്ടിയെയും ആഴത്തിൽ കണ്ടീഷനിങ് ചെയ്യാൻ ഹെന്നയ്ക്ക് സാധിക്കും. ഇതുവഴി മുടി വേഗത്തിൽ വളരുകയും മുടിക്ക് ആകർഷണവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും