കൂണ്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍?

വെബ് ഡെസ്ക്

കൂണുകളില്‍ ഉപ്പിന്റെ അളവ് കുറവാണ്. അതിനാല്‍ കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കൂണ്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിറ്റമിന്‍ ഡി കൂണില്‍ അടങ്ങിയിട്ടുണ്ട്.

കൂണില്‍ ബീറ്റാ ഗ്ലൂക്കന്‍സിന്റെ സാന്നിധ്യമുണ്ട്.

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂണില്‍ കുറവാണ്. അതിനാല്‍ ഷുഗര്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നവര്‍ക്ക് കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തിലും കൂണ്‍ ഉള്‍പ്പെടുത്താം. പക്ഷേ വൃത്തിയുള്ള കൂണ്‍ ആണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കൂണിന്റെ ഉപയോഗം നല്ലതാണ്.

ചില കൂണുകളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ സൂക്ഷിച്ച് വിഷാംശമില്ലെന്ന് ഉറപ്പാക്കി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.