പിസ്തയും ശൈത്യകാല ആരോഗ്യവും

വെബ് ഡെസ്ക്

ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട സമയമാണ് ശൈത്യകാലം. ഇക്കാലയളവില്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഇനങ്ങളുണ്ട്, അതിലൊന്നാണ് പിസ്ത.

ശൈത്യകാലത്ത് പിസ്ത എങ്ങനെയാണ് നമ്മെ സഹായിക്കുന്നതെന്ന് നോക്കാം

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

വിറ്റാമിന്‍ ബി6, ഇ, സിങ്ക്, സെലീനിയം തുടങ്ങിയ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകളാല്‍ സമ്പന്നമാണ് പിസ്ത

ഹൃദയാരോഗ്യം

സാച്ചുറേറ്റഡല്ലാത്ത ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പിസ്ത. ഇവ കൊളസ്‌ട്രോള്‍ അളവും രക്ത സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

കുറഞ്ഞ കലോറികളും ഉയര്‍ന്ന അളവില്‍ ഫൈബറും അടങ്ങിയ പിസ്ത വിശപ്പും അമിതമായി ഭക്ഷണം കഴിക്കുന്നതും കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പിസ്ത കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഭക്ഷണമാണ്. ഡയബറ്റിക് രോഗികള്‍ക്കും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പിസ്ത മികച്ചൊരു ഓപ്ഷനാണ്

ദഹന ആരോഗ്യം

പിസ്തയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ കണ്ടന്റ് ദഹനപ്രക്രിയയെയും കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു. ഇത് ശൈത്യകാലത്ത് ഏറെ ഗുണം ചെയ്യുന്നു

ചര്‍മ-മുടി ആരോഗ്യം

പിസ്തയിലെ വിറ്റാമിന്‍ ഇ ചര്‍മത്തില്‍ വരുന്ന കേടുപാടുകള്‍ കുറച്ച് പ്രായം തോന്നിക്കുന്നത് ഇല്ലാതാക്കുന്നു. തിളക്കമുള്ള മുടിക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡും ഇതില്‍ ഉള്‍പ്പെടുന്നു