ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറൂ; ഗുണങ്ങൾ ഇവയാണ്

വെബ് ഡെസ്ക്

ശാരീരികാരോഗ്യം നിലനിർത്താനുള്ള മികച്ച മാർഗമാണ് വ്യായാമം

ദിനം പ്രതി രണ്ട് മൂന്ന് നിലകളിലേക്ക് പടികള്‍ കയറുന്നത് മികച്ചൊരു വ്യായാമമാണ്. ഇത്തരത്തിൽ പടികള്‍ കയറുന്നതിനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പടികള്‍ കയറുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

പേശികളെ ശക്തിപ്പെടുത്തുന്നു

പടികള്‍ കയറുന്നത് പേശികളെ ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമാണ്

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

സ്റ്റെയർ ക്ലൈമ്പിങ് അസ്ഥികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

ഊർജം വർധിപ്പിക്കുന്നു

പടികള്‍ കയറുന്നത് രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ഊർജം വർധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

പടികള്‍ കയറുന്നത് പോലെയുള്ള ശാരീരിക പ്രവർത്തനങ്ങള്‍ എൻഡോർഫിനുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും പുറത്ത് വിടുന്നു. ഇത് മെച്ചപ്പെട്ട മാനസികാവസ്ഥയിലേക്കും സമ്മർദനില കുറയ്ക്കുന്നതിലേക്കും നയിക്കുന്നു