ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കൂ; മാറ്റങ്ങളറിയൂ

വെബ് ഡെസ്ക്

ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

നിത്യവും ഈന്തപ്പഴം കഴിക്കുന്നത് ഓർമ ശക്തി വർധിപ്പിക്കുകയും അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി 2016ലെ ഒരു ശാസ്ത്രീയ പഠനം സൂചിപ്പിക്കുന്നു

ഈന്തപ്പഴത്തിന്റെ പ്രധാന ആരോഗ്യ ഗുണങ്ങളിൽ ഒന്ന് രോഗങ്ങളെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നതാണ്.

ഇവ നിങ്ങളുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡ് എന്ന ആന്റിഓക്‌സിഡന്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു

ഫിനോളിക് ആസിഡ് എന്ന ആന്റിഓക്സിഡന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ആസിഡിന് ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഹൃദ്രോഗം, ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും

ധാരാളം നാരുകൾ അടങ്ങിയ ഒരു ഫലമാണ് ഈന്തപ്പഴം. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധമകറ്റാനും സഹായിക്കുന്നു. ആരോഗ്യമുള്ള ആമാശയത്തിന് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്

കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ഈ ധാതുക്കൾ അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍, അയണ്‍, പോഷകങ്ങള്‍, കാല്‍സ്യം എന്നിവ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നാല്‍ മിതമായ അളവില്‍ വേണം കഴിക്കാന്‍