ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?

വെബ് ഡെസ്ക്

ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയെന്നാണോ ധാരണ? എന്നാൽ അത് തെറ്റാണ്. വെള്ളം എപ്പോഴോക്കെയാണ് കുടിക്കേണ്ടതെന്ന് നോക്കാം.

ഉറക്കമെഴുന്നേറ്റാൽ ഉടൻ

രാത്രി ഭക്ഷണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് നമ്മൾ ഉറക്കമെഴുന്നേൽക്കുന്നത്. അതിനാൽ, എഴുന്നേറ്റയുടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറ്റവും അനുയോജ്യമാണ്.

ഭക്ഷണത്തിന് മുൻപ്

ആഹാരം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ദഹനനാളം ശുദ്ധീകരിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ്.

കിടക്കുന്നതിന് മുൻപ്

ഉറങ്ങുന്ന സമയമത്രയും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് കിടക്കുന്നതിന് മുൻപ് ഒരു ​ഗ്ലാസ് വെള്ളം നിർ​ബന്ധമായും കുടിച്ചിരിക്കണം.

കുളിക്കുന്നതിന് മുൻപ്

കുളിക്കുന്നതിന് മുൻപ് ചെറു ചൂടുവെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.

വിയർക്കുമ്പോൾ

വിയർക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. ഇത് തടയാൻ ആവശ്യത്തിന് വെള്ളം നിർബന്ധമായും കുടിക്കണം.

വ്യായാമത്തിന് മുൻപും ശേഷവും

നിർജലീകരണം തടയുന്നതിന് വ്യായാമത്തിന് മുൻപും ശേഷവും വെള്ളം കുടിക്കുക.