വെറും പച്ചക്കറി മാത്രമല്ല ബ്രൊക്കോളി; അറിയാം ആരോഗ്യ ഗുണങ്ങള്‍

വെബ് ഡെസ്ക്

കാബേജ് വിഭാഗത്തില്‍പ്പെടുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റ്സും അടങ്ങിയ ബ്രൊക്കോളിക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്

ബ്രൊക്കോളിയില്‍ സള്‍ഫോറഫെയ്ന്‍ അടങ്ങിയിരിക്കുന്നു. അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു

ബ്രൊക്കോളിയില്‍ ഫൈബറിന്റെ അംശം കൂടുതലാണ്. മലബന്ധം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്രൊക്കോളി കഴിക്കുന്നതിലൂടെ സാധിക്കും

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി വീക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളില്‍‍ നിന്നും സംരക്ഷിക്കും

ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ സി ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടും. ഇതിന് സഹായിക്കുന്ന വിറ്റാമിന്‍ കെ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി കഴിക്കുന്നത് ചിലരില്‍ അലർജിക്ക് കാരണമായേക്കാം