ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ ചിയ വിത്തുകള്‍

വെബ് ഡെസ്ക്

ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന ഒരു സൂപ്പര്‍ഫുഡാണ് ചിയ സീഡ്‌സ്. നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ത്തന്നെ ആരോഗ്യപരമായും ഏറെ ഗുണങ്ങളുണ്ട്.

ഒരു ചെറിയ ബൗള്‍ ചിയ സീഡ്‌സില്‍ ഉദരാരോഗ്യവും ദഹനാരോഗ്യവും നിലനിര്‍ത്താന്‍ ആവശ്യമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

സസ്യാധിഷ്ഠിത പ്രോട്ടീന്‌റെ മികച്ച ഉറവിടം ആയതിനാല്‍ത്തന്നെ വെജിറ്റേറിയന്‍കാര്‍ക്കും ആശ്രയിക്കാം

ഏതെല്ലാം രീതിയില്‍ ചിയ സീഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നു നോക്കാം

ചിയ പുഡിങ്

ഇത് ആരോഗ്യകരം മാത്രമല്ല രുചികരവും കൂടിയാണ്. കുറച്ച് ചിയ വിത്തുകള്‍ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. യോഗര്‍ട്ടില്‍ ചേര്‍ത്ത് ഫ്രൂട്ട്‌സും നട്‌സും ചേര്‍ത്ത് കഴിക്കാം

ചിയ വെള്ളത്തില്‍ കുതിര്‍ത്ത്

രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡ്‌സ് രാവിലെ വെറും വയറ്റില്‍ കുടിക്കാം

ജ്യൂസില്‍ ചേര്‍ത്ത്

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്രൂട്ട് ജ്യൂസില്‍ കുറച്ച് ചിയ വിത്തുകള്‍ ചേര്‍ത്ത് കഴിക്കാം

സ്മൂത്തിക്കൊപ്പം

പ്രാതലിനു കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ഭക്ഷണമാണ് ചിയ വിത്തുകള്‍ ചേര്‍ത്ത സ്മൂത്തി. വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡുകള്‍ പ്രോട്ടീന്‍ പൗഡറും പാലും പഴങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തിയില്‍ ചേര്‍ക്കാം.

ചിയ സെറിയല്‍

പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത ചിയ വിത്തുകള്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് പഴങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്, തേന്‍ എന്നീ ടോപ്പിങ്ങുകള്‍ ചേര്‍ത്ത് കഴിക്കാം.