വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വിറ്റാമിനുകള്‍

വെബ് ഡെസ്ക്

സമ്മര്‍ദത്തിന്‌റെ ഫലമായോ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമോ ഒക്കെ വൈജ്ഞാനിക പ്രവര്‍ത്തനത്തില്‍ കുറവ് അനുഭവപ്പെടാം. എന്നാല്‍ ചില വിറ്റാമിനുകളും മിനറലുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകവഴി ഈ കുറവ് പരിഹരിക്കാനാകും

വിറ്റാമിന്‍ ബി12

ബി12 വിറ്റാമിന്‌റെ അപര്യാപ്ത വൈജ്ഞാനിക തകര്‍ച്ചയുമായും ഓര്‍മനഷ്ടം, മറ്റ് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. മാംസം, മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ബി12ന്‌റെ ഉറവിടങ്ങളാണ്

വിറ്റാമിന്‍ ഡി

ഡിമെന്‍ഷ്യ പ്രതിരോധിക്കാനും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും ഡി വിറ്റാമിന്‍ അനിവാര്യമാണ്. സൂര്യപ്രകാശമേറ്റും സപ്ലിമെന്‌റുകള്‍ കഴിച്ചും ഡി വിറ്റാമിന്‌റെ അളവ് കൂട്ടാം

വിറ്റാമിന്‍ ഇ

പ്രായമാകുന്നതിന്‌റെ ഭാഗമായുള്ള മറവിപ്രശ്‌നങ്ങളും അല്‍ഷിമേഴ്‌സ് സാധ്യതയും കുറയ്ക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. നട്‌സ്, സീഡ്‌സ്, സസ്യഎണ്ണ, ചീര എന്നിയവയില്‍ ഇ വിറ്റാമിനുണ്ട്

വിറ്റാമിന്‍ സി

ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മ നിലനിര്‍ത്താനും വിറ്റാമിന്‍ സി സഹായിക്കും. നാരകഫലങ്ങള്‍, സ്‌ട്രോബെറി, കിവി, ബ്രോക്കോളി എന്നിവ സി വിറ്റാമിന്‍ അടങ്ങിയവയാണ്

വിറ്റാമിന്‍ കെ

ഓര്‍മയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ കെ വിറ്റാമിന്‍ സഹായിക്കും. പച്ച ഇലക്കറികള്‍, ബ്രോക്കോളി, ബ്രസല്‍ സ്പ്രൗട്ട് എന്നിവ കെ വിറ്റാമിന്‌റെ ഇറവിടങ്ങളാണ്

വിറ്റാമിന്‍ ബി6

ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉല്‍പാദനത്തിന് വിറ്റാമിന്‍ ബി6 അനിവാര്യമാണ്. മുട്ട, മത്സ്യം, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയില്‍ ബി6 അടങ്ങിയിട്ടുണ്ട്

വിറ്റാമിന്‍ ബി9

ഫോളേറ്റ് എന്നറിയപ്പെടുന്ന ബി9 വിറ്റാമിന്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. പച്ച ഇലക്കറികള്‍, നാരകഫലങ്ങള്‍, അവോക്കാഡോ എന്നിവയില്‍ ഫോളേറ്റ് ഉണ്ട്.

വിറ്റാമിന്‍ എ

ഓര്‍മയും ബുദ്ധിയും നിലനിര്‍ത്തുന്നതില്‍ എ വിറ്റാമിന് പ്രധാന പങ്കുണ്ട്. കരള്‍, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും എന്നിവയിലെല്ലാം എ വിറ്റാമിനുണ്ട്

വിറ്റാമിന്‍ ബി1

തയാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി1 തലച്ചോറിന്‌റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. മുഴുധാന്യങ്ങള്‍, പന്നിഇറച്ചി, മത്‌സ്യം, വാഴപ്പഴം, ബീന്‍സ്, നട്‌സ് എന്നിവയില്‍ തയാമിനുണ്ട്

വിറ്റാമിന്‍ ബി3

വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ നിയാസിന്‍ എന്ന വിറ്റാമിന്‍ ബി3ക്ക് പ്രധാന പങ്കുണ്ട്. മാംസം, കോഴിഇറച്ചി, മത്സ്യം, മുഴുധാന്യങ്ങള്‍, നട്‌സ് സീഡ്‌സ് എന്നിവയില്‍ ബി3 വിറ്റാമിനുണ്ട്‌