വൻകുടൽ കാൻസർ തിരിച്ചറിയാം: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

കാൻസർ ശരീരത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു രോഗമാണ്. പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകുക രോഗത്തെ പ്രതിരോധിക്കാനുള്ള മികച്ച പോംവഴി.

വൻകുടലിലോ മലാശയത്തിലോ ഉള്ള ട്യൂമർ എന്ന അസാധാരണ വളർച്ച കാൻസറായി മാറുന്നതാണ് വൻ കുടൽ കാൻസർ. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടുകയും വേണം.

വൻകുടൽ ക്യാൻസറിന്റെ ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

വയറിളക്കം, മലബന്ധം, അല്ലെങ്കിൽ മലത്തിന്റെ സ്ഥിരതയിലെ വ്യത്യാസങ്ങൾ തുടങ്ങി മലവിസർജനത്തിലെ ശ്രദ്ധേയമായ എല്ലാ മാറ്റങ്ങൾക്കും ഉടൻ ചികിത്സ തേടുകയും അവ പരിഹരിക്കുകയും ചെയ്യേണ്ടതാണ്.

മലാശയ രക്തസ്രാവം : രക്തം കലർന്ന മലം വൻകുടൽ ക്യാൻസറിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. അതിനാൽ മലത്തിൽ രക്തം കലരുന്നുവെന്ന് കണ്ടെത്തിയാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

പെട്ടെന്നുള്ള ശരീര ഭാരം കുറയൽ : പെട്ടെന്ന് ശരീര ഭാരം കുറയുന്നത് നമ്മുടെ ശാരീരികാരോഗ്യത്തിൽ വ്യക്തമായ പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണ്. അങ്ങനെയെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

സ്ഥിരമായ വയറുവേദന, മലബന്ധം, അല്ലെങ്കിൽ വയറിൽ വിശദീകരിക്കാനാവാത്ത തരത്തിലെ അസ്വസ്ഥതകൾ എന്നത് വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാകാം.

ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്. കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ വയർ ഇപ്പോഴും ശൂന്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഇതിൽ ഏതങ്കിലും ഒരു ലക്ഷണം നിങ്ങൾക്കുണ്ടെന്ന് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ രോഗപരിശോധന നടത്തണം. നേരത്തെ രോഗ നിർണയം നടത്താൻ സാധിക്കുകയാണെങ്കിൽ നല്ല ചികിത്സ തേടി രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.